Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:28 AM IST Updated On
date_range 16 Dec 2021 5:28 AM ISTഅവിശ്വാസം പാസായി ചിന്നക്കനാലിലും യു.ഡി.എഫിന് ഭരണം നഷ്ടമായി
text_fieldsbookmark_border
അടിമാലി: എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ മൂന്നാറിന് പിന്നാലെ ചിന്നക്കനാൽ പഞ്ചായത്തിലും യു.ഡി.എഫിന് ഭരണം നഷ്ടമായി. ആറിനെതിരെ ഏഴ് വോട്ടിനാണ് അവിശ്വാസ പ്രമേയം പാസായത്. പ്രസിഡൻറ് കോൺഗ്രസിലെ സിനി ബേബിക്കെതിരെ സി.പി.എമ്മിലെ എ.പി. അശോകൻ അവതരിപ്പിച്ച പ്രമേയത്തെ സ്വതന്ത്ര അംഗം ഉൾപ്പെടെ ഏഴുപേർ പിന്തുണച്ചു. വൈസ് പ്രസിഡൻറ് കോൺഗ്രസിലെ ആർ. വള്ളിയമ്മാളിനെതിരെ സി.പി.എമ്മിലെ ശ്രീദേവി അൻപുരാജ് അവതരിപ്പിച്ച പ്രമേയവും പാസായി. ഒന്നരപ്പതിറ്റാണ്ടിനുശേഷം ലഭിച്ച ഭരണം ഇതോടെ കോൺഗ്രസിന് നഷ്ടമായി. കോൺഗ്രസ് ആറ്, സി.പി.ഐ നാല്, സി.പി.എം രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കഴിഞ്ഞ തവണ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് സ്വതന്ത്ര അംഗം വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലൂടെ സിനി ബേബി പ്രസിഡൻറായത്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് സി.പി.ഐ വിട്ടുനിന്നതോടെ ആ സ്ഥാനവും കോൺഗ്രസിന് ലഭിച്ചു. സി.പി.ഐയും സി.പി.എമ്മും തമ്മിലെ ഭിന്നതയാണ് ഏഴ് അംഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടും എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരാൻ വൈകിയത്. ഇരുപാർട്ടികളുടെയും മേൽഘടകങ്ങൾ ഇടപെട്ടാണ് ഇപ്പോൾ പ്രമേയം കൊണ്ടുവന്നത്. ഇനി സി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനവും സി.പി.എമ്മിന് വൈസ് പ്രസിഡൻറ് സ്ഥാനവും ലഭിക്കുമെന്നാണ് സൂചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story