Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലീഗി‍െൻറ നേതൃത്വത്തിൽ...

ലീഗി‍െൻറ നേതൃത്വത്തിൽ വഖഫ്​ കൊള്ള –ഐ.എൻ.എൽ

text_fields
bookmark_border
ലീഗി‍ൻെറ നേതൃത്വത്തിൽ വഖഫ്​ കൊള്ള –ഐ.എൻ.എൽ തൊടുപുഴ: വഖ്ഫ് ഭൂമിയിൽ മുസ്​ലിം ലീഗി​ൻെറ നേതൃത്വത്തിൽ വ്യാപക കൊള്ളയാണ് നടക്കുന്നതെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ എം.എം. സുലൈമാൻ. ബോർഡിൽ ലീഗ് നിയമിച്ച ഉദ്യോഗസ്ഥരും കൂട്ടുകച്ചവടത്തിൽ പ്രതികളാണ്. അന്യാധീനപ്പെട്ട വഖഫ്​ സ്വത്തുക്കൾ വീണ്ടെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നഷ്​ടപ്പെട്ട വഖ്ഫ് സ്വത്തുക്കൾ കണ്ടെത്താൻ ഓരോ ജില്ലയിലും സ്പെഷൽ ഓഫിസർമാരെ നിയമിക്കണം. വെട്ടിപ്പുകൾ പിടിക്കപ്പെടുമെന്ന ഭയമാണ് പി.എസ്.സി നിയമനത്തെ ലീഗ് എതിർക്കാൻ കാരണമെന്നും പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനം തൊടുപുഴ: ജില്ലയിലെ ഗവണ്‍മെന്റ്/അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ്​ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddeidukki.in എന്ന വെബ്‌സൈറ്റിലും www.dietidukki.in വെബ്‌സൈറ്റിലും ലഭ്യമാണ്. റാങ്ക് ലിസ്​റ്റിൽ ഉള്‍പ്പെട്ടവരുടെ നേര്‍കൂടിക്കാഴ്ച 22ന്​ രാവിലെ 10ന്​ തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ നടക്ക​ും. കൂടിക്കാഴ്ച സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. ഗതാഗതം നിരോധിച്ചു പീരുമേട്​: മുറിഞ്ഞപുഴ- പാഞ്ചാലിമേട്- കണയങ്കവയല്‍ റോഡില്‍ ടാറിങ്​ ജോലി നടക്കുന്നതിനാല്‍ ഗതാഗതം 20 മുതല്‍ 24 വരെ അഞ്ച് ദിവസത്തേക്ക്​ നിരോധിച്ചു. ഈ വഴിയിലൂടെ പോകേണ്ട യാത്രക്കാര്‍ മുറിഞ്ഞപുഴയില്‍നിന്ന്​ ചെറുവള്ളിക്കുളം കവലയിലെത്തി കോട്ടൂര്‍- ചെറുവള്ളിക്കുളം- കണയങ്കവയല്‍ വഴി തിരിഞ്ഞുപോകണമെന്ന്​ പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസി. എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story