Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:00 AM GMT Updated On
date_range 19 Dec 2021 12:00 AM GMTമലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നു; കുടിവെള്ള സ്രോതസ്സുകൾ വറ്റിത്തുടങ്ങി
text_fieldsbookmark_border
P2 LEAD... * അണക്കെട്ടിലെ ഷട്ടർ അടക്കണമെന്ന് നാട്ടുകാർ മുട്ടം: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ കുടിവെള്ള ശ്രോതസ്സുകൾ വറ്റിത്തുടങ്ങി. മലങ്കര ഡാമിൻെറ തീരങ്ങളിലും സമീപങ്ങളിലുമായി ചെറുതും വലുതുമായ നൂറുകണക്കിന് കുടിവെള്ള ശ്രോതസ്സുകളാണ് ഉള്ളത്. കഴിഞ്ഞ ആറുമാസത്തിലധികമായി മലങ്കര ഡാമിലെ ഷട്ടറുകൾ ആറും ഉയർത്തി ജലം പുറത്തേക്കൊഴുക്കുകയാണ്. ഇതുമൂലം മലങ്കര ഡാമിൻെറ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് താഴുകയും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴുകയുമായിരുന്നു. മഴ ലഭിച്ചുകൊണ്ടിരുന്നതിനാലും ഡാമിലേക്ക് നീരൊഴുക്ക് വന്നിരുന്നതിനാലും ഇതുവരെ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നില്ല. എന്നാൽ, മഴമാറി വെയിൽ കടുത്തതോടെ വീടുകളിലെ ഉൾെപ്പടെ കിണറുകൾ വറ്റിത്തുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ ജലാശയത്തിൽ വെച്ചിരുന്ന മോട്ടറുകൾ മിക്കതും കരയിലായി. ജല വകുപ്പിൻെറ ഉൾെപ്പടെ നിരവധി കുടിവെള്ള പദ്ധതികളാണ് മലങ്കര ജലാശയത്തെ ആശ്രയിച്ച് ഉള്ളത്. മലങ്കര ഡാമിലെ ഷട്ടറുകൾ താഴ്ത്തി ജലനിരപ്പ് ഉയർത്തിയാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. എന്നാൽ, ജനുവരി അഞ്ചാം തീയതിയോട് കൂടി മാത്രമെ ഷട്ടറുകൾ താഴ്ത്തുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. കൃഷി ആവശ്യങ്ങൾക്കായി കനാലുകളിലേക്ക് വെള്ളം ഒഴുക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ അടക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TDL MALANKARA ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ കരയിൽ ഉയർന്നുനിൽക്കുന്ന കുടിവെള്ള കിണർ എെന്താരു ചൂട് തൊടുപുഴ: ജില്ലയിൽ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ പകൽ ചൂട് വർധിക്കുന്നു. ഹൈറേഞ്ചിൻെറ പല ഭാഗങ്ങളിലും പുലർച്ചയും രാത്രിയും തണുപ്പും പകൽ ചൂടും കൂടിവരികയാണ്. വരണ്ട കാറ്റുംകൂടിയായതോടെ ജനങ്ങൾക്ക് ചൂട് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ പല പ്രദേശങ്ങളും വൈകാതെ വരണ്ടുണങ്ങിത്തുടങ്ങും. ഈ തുലാമഴക്കാലത്ത് 126 ശതമാനം അധിക മഴ ജില്ലയിൽ പെയ്തതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ അസാധാരണമായ മഴയാണ് ലഭിച്ചത്. അതേസമയം, ഈ മാസം കാര്യമായി മഴയുണ്ടായില്ല. ഡിസംബറിൽ കുളിരുള്ള കാലാവസ്ഥ പ്രതീക്ഷിച്ചിരിക്കെ, ഇപ്പോൾ ദിവസങ്ങളായി പൊള്ളിക്കുന്ന ചൂടാണ് ഹൈറേഞ്ചിൽ തന്നെ പലയിടങ്ങളിലും. രണ്ടാഴ്ചക്കിടയിലാണ് കാലാവസ്ഥയിലെ ഈ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story