Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:29 AM IST Updated On
date_range 10 Jan 2022 5:29 AM ISTപഠനത്തോടൊപ്പം ചങ്ങാത്തം കൂടാം വായനയോടും
text_fieldsbookmark_border
p2 lead *പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക തൊടുപുഴ: കോവിഡ് കാലം കഴിഞ്ഞുള്ള കുട്ടികളുടെ പഠനം എളുപ്പമാക്കാൻ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും. ഓൺലൈൻ ഓഫ്ലൈൻ ക്ലാസുകൾ തുടരുന്ന സാഹചര്യത്തിൽ ഒന്നാംക്ലാസ് മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളുടെ പഠനവും വായനയുമടക്കം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നിലവിലുള്ള പദ്ധതികൾ പരിഷ്കരിച്ച് പുതുരീതികൾ അവലംബിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവയിൽ താൽപര്യം ജനിപ്പിച്ചുള്ള പഠനരീതിയാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ്കാല പഠനത്തെ തുടർന്ന് കുട്ടികളിൽ മൊബൈൽ ഉപയോഗം വർധിച്ചുവെന്ന മാതാപിതാക്കളുടെ ആശങ്കക്ക് പരിഹാരം കാണുക എന്നതും ഇതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളിലൊന്നാണ്. കോവിഡിന് മുമ്പ് സ്കൂളുകളിൽ ചില പദ്ധതികൾ തുടങ്ങിയെങ്കിലും പഠന രീതികൾ മാറിയ കാലത്ത് പദ്ധതികളും പുതുമയോടെ അവതിരിപ്പിക്കുകയാണ്. അവയിലൊന്നാണ് വായന ചങ്ങാത്തം. വായനയുടെ ലോകത്ത് പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലെ കുട്ടികൾക്കായും വായന ചങ്ങാത്തം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കുട്ടികൾക്ക് റീഡിങ് കാർഡ് നൽകും. ഇതിൽ കുട്ടികളെ ആകർഷിക്കുന്ന കഥകളും കവിതകളുമടക്കം ഉണ്ടാകും. രക്ഷിതാക്കളുടെ വാട്സ്ആപ് ഗ്രൂപ് വഴി അധ്യാപകർ ഇത് അയച്ചും നൽകും. ഇവരും വീട്ടിലെത്തുന്ന കുട്ടികൾക്ക് ആകർഷകമായ രീതിയിൽ പറഞ്ഞുനൽകണം. റീഡിങ് കാർഡിൽ കഥയിലെയടക്കം അവരുടെ ഇഷ്ടകഥാപാത്രങ്ങളെ വരക്കാനുള്ള പേജും ഉണ്ടാകും. ഒപ്പം കുട്ടികൾക്ക് സ്വന്തമായി അവരുടെ രചനകൾ എഴുതാനും ഇവ സ്കൂൾതലത്തിൽ പ്രകാശനം ചെയ്യാനും സൗകര്യമൊരുക്കും. പദ്ധതി നടത്തിപ്പിനുള്ള പരിശീലന പരിപാടികൾ നടന്നുവരുകയാണ്. കൂടാതെ ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയും നടത്തിവരുന്നുണ്ട്. സ്കൂൾ തുറന്നെങ്കിലും 18 മാസത്തോളം വീടുകളിൽ വിദ്യാഭ്യാസം നടത്തിയിരുന്ന കുട്ടികളുടെ പഠന അഭിരുചികളിലടക്കം മാറ്റംവന്നിട്ടുണ്ട്. കൃത്യമായ വായനയും പഠനവും നടക്കാത്ത സാഹചര്യത്തിലും മൊബൈൽ അടക്കമുള്ളവയുടെ ഉപയോഗം കുട്ടികളിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തുവന്നതെന്ന് സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ സുരേഷ് കുമാർ പറഞ്ഞു. വിദ്യാർഥികൾക്കുണ്ടാകുന്ന ആശങ്കയടക്കം പരിഹരിക്കുന്നതിന് അതിജീവനം എന്ന പദ്ധതി നടത്തുന്നുണ്ട്. ഇതുകൂടാതെ ആദിവാസി ഊരുകളിലും തീരദേശങ്ങളിലുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ വഴി ക്ലാസുകളും നൽകിവരുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story