Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎന്ന്​ യാഥാർഥ്യമാകും...

എന്ന്​ യാഥാർഥ്യമാകും മലങ്കര ടൂറിസം പദ്ധതി

text_fields
bookmark_border
എന്ന്​ യാഥാർഥ്യമാകും മലങ്കര ടൂറിസം പദ്ധതി
cancel
ഒരുവർഷം മുമ്പത്തെ തീരുമാനം ഇതുവരെ നടപ്പായില്ല മുട്ടം: മലങ്കര ടൂറിസം പദ്ധതിയുടെ പൂർണ ചുമതലക്കാരായ കലക്​ടറും എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറും തീരുമാനം എടുത്താൽ ടൂറിസം പദ്ധതി പൂർണ വിജയത്തിലെത്തും. എന്നാൽ, വർഷം ഒന്ന് മമ്പെടുത്ത തീരുമാനംപോലും ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. 2021 ജനുവരി അഞ്ചാംതീയതി കലക്​ടറേറ്റിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ടൂറിസം പദ്ധയുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്താൻ മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. എന്നാൽ, അതിൽ ഒന്നുപോലും നടപ്പിലാക്കിയില്ല. തൊടുപുഴ സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ പ്രകൃതിക്കും ജലാശയത്തിനും ദോഷംവരാത്ത വിധം സോളാർ ബോട്ട് ഇറക്കാൻ വിശദ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അധികൃതർ ഒരു മറുപടിയും നൽകിയില്ല. അനുമതി മാത്രം നൽകിയാൽ എം.വി.ഐ.പിക്കോ ടൂറിസം ഡിപ്പാർട്​മെന്‍റിനോ ഒരു രൂപ പോലും മുടക്കില്ലാതെ ബോട്ട് ഇറക്കാമെന്ന് പറഞ്ഞിട്ടും അനുകൂല നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല. അന്നത്തെ യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു ഇത്. ബോട്ടിങ് യാഥാർഥ്യമായാൽ ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് ആകർഷിക്കാനാവും.10, 20 സീറ്റുകളുള്ള രണ്ട് ബോട്ടുകൾ ഇറക്കാനാണ് ബാങ്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത്. കൂടാതെ നാല് സീറ്റുള്ള ഒരു റെസ്ക്യൂ ബോട്ടും ചേർത്തുള്ള ശിപാർശയും സമർപ്പിച്ചു. ഇതിനെല്ലാം കൂടി 1,59,86,000 രൂപയാണ് ചെലവ്​ പ്രതീക്ഷിക്കുന്നത്. ഇനിയും മാറ്റിപ്പാർപ്പിക്കാൻ അഞ്ച്​ കുടുംബങ്ങൾ മലങ്കര ടൂറിസം പ്രദേശത്ത് താമസിക്കുന്ന അഞ്ച്​ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകിയെങ്കിലും അവരെ മാറ്റിപ്പാർപ്പിച്ചിട്ടില്ല. മാറ്റിപാർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിക്കാൻ അന്നത്തെ കമ്മിറ്റി തീരുമാനം എടുത്തെങ്കിലും നടപ്പിലാക്കിയിട്ടില്ല. മൂന്ന്​ കോടിയിലധികം രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ അറ്റകുറ്റപ്പണി നടത്തി ഉടൻ തുറന്നുനൽകാൻ തീരുമാനം എടുത്തിട്ടും വർഷം ഒന്ന് കഴിഞ്ഞു. ഡെസ്റ്റിനേഷൻ ടൂറിസമാണ് മലങ്കരയിലേത്. അതായത് മലങ്കര ടൂറിസം പ്രദേശത്തുനിന്ന്​ കിട്ടുന്ന വരുമാനം മുഴുവൻ അവിടെ തന്നെ വിനിയോഗിക്കണം. ഏകദേശം 11 ലക്ഷത്തോളം രൂപ വരുമാന ഇനത്തിൽ മാത്രം ഇതുവരെ മലങ്കരയിൽനിന്ന്​ പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇത് ഉപയോഗിച്ചും നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കും. വർഷങ്ങൾക്ക് മുമ്പ്​ ഇടതുസർക്കാറിന്‍റെ കാലത്ത്​ മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. ടൂറിസം, ഇറിഗേഷൻ വകുപ്പുകൾ എം.വി.ഐ.പിയും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. മലമ്പുഴ ടൂറിസം പദ്ധതിക്ക്​ സമാനമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരുന്നത്. മൂന്നുകോടി മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസയും കുട്ടികളുടെ ചെറിയൊരു പാർക്കും ബോട്ട്ജട്ടിയും മാത്രമാണ് പൂർത്തിയാക്കാനായത്. അത് പോലും പൂർണതോതിലാക്കാൻ സാധിച്ചിട്ടില്ല. ബോട്ടിജെട്ടിയുണ്ട്​; കൊതുമ്പ്​ വള്ളം പോലും ഇറങ്ങിയിട്ടില്ല ഡാമിന് സമീപം ബോട്ട്ജെട്ടി നിർമിച്ചെങ്കിലും നാളിതുവരെ കൊതുമ്പ് വള്ളം പോലും ഇറക്കാൻ സാധിച്ചിട്ടില്ല. എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സെന്‍റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. 200 ആളുകൾക്ക് യോഗം ചേരാനുള്ള സജ്ജീകരണം ഇവിടെ ഉണ്ടെങ്കിലും ഇതുവരെ അത് വാടകക്ക് നൽകാൻ സാധിച്ചിട്ടില്ല. tdl mltm മലങ്കര ടൂറിസം പ്രദേശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story