Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:03 AM GMT Updated On
date_range 23 Feb 2022 12:03 AM GMTലൈസൻസ് ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
തൊടുപുഴ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തൊടുപുഴ താലൂക്കുതല വിജിലൻസ് കമ്മിറ്റി യോഗത്തിൽ തീരുമാനം. സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസ് എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അളവുതൂക്കം ഉറപ്പാക്കാനും ലേബലിങ് ഇല്ലാതെ വിൽപന നടത്തുന്നത് തടയാനും ആവശ്യമായ നടപടി സ്വീകരിക്കും. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ ജീവനക്കാർ പരിശോധന നടത്തും. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകുന്ന വ്യാപാരസ്ഥാപനങ്ങളിൽ വിജിലൻസ് കമ്മിറ്റി അംഗങ്ങൾ പരിശോധന നടത്തുമെന്നും തൊടുപുഴയിൽ ചേർന്ന പ്രഥമ യോഗം അറിയിച്ചു. ആർ.ഡി.ഒ എം.കെ. ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ ബൈജു കെ. ബാലൻ സ്വാഗതം പറഞ്ഞു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, താലൂക്കിലെ വിവിധ ബ്ലോക്ക്/ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥതലത്തിൽ ശിശുവികസന പദ്ധതി പ്രോജക്ട് ഓഫിസർ, ലീഗൽ മെട്രോളജി താലൂക്ക് ഓഫിസർ എന്നിവരും പങ്കെടുത്തു. ഭക്ഷ്യഭദ്രദാനിയമം അനുശാസിക്കുന്ന പ്രകാരം സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവർ നല്കുന്ന സേവനങ്ങളെക്കുറിച്ച് അതത് വകുപ്പുമേധാവികൾ സംസാരിച്ചു. അറവുമാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി തൊടുപുഴ: വെങ്ങല്ലൂർ- കോലാനി ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിന് താഴെയുള്ള കുളിക്കടവിൽ അറവുമാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി. നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചൊവ്വാഴ്ച പുലർച്ച വെങ്ങല്ലൂർ- കോലാനി ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിന് താഴെയുള്ള കുളിക്കടവിൽ അറവുമാലിന്യം തള്ളാൻ എത്തിയ ആപെ ഓട്ടോ പിടികൂടിയത്. കെ.എം.സി ആക്ട് നിയമലംഘന പ്രകാരം വാഹനത്തിൽ മാലിന്യം പുഴയിലൊഴുക്കാൻ കൊണ്ടുവന്ന തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അൻവറിനെതിരെയാണ് നടപടി സ്വീകരിച്ചത്. 25,000 പിഴയൊടുക്കാനാണ് ശിക്ഷാനടപടി. ഹെൽത്ത് ഇൻസ്‌പെക്ടർ ജി.സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ് കുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനുള്ള നടപടി സ്വീകരിച്ചതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. പൈനാവ്-അശോക റോഡിൽ ഗതാഗത നിയന്ത്രണം ഇടുക്കി: പൈനാവ്-താന്നിക്കണ്ടം -അശോക റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ മാർച്ച് അഞ്ചുവരെ പൈനാവിൽനിന്ന് അശോക കവല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേപ്പാറയിൽ പി.ആർ ഗ്യാസ് ഏജൻസിയുടെ അടുത്തുള്ള റോഡിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മണിയാറൻകുടി വഴി പോകണം. അശോക കവലയിൽനിന്ന് വരുന്ന വാഹനങ്ങൾ മണിയാറൻകുടി വാഴത്തോപ്പ് സർവിസ് സഹകരണബാങ്ക് ജങ്ഷൻ വഴി പൈനാവിലേക്കും പോകണമെന്ന് മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി കെ.എസ്.ടി.പി ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story