Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 12:04 AM GMT Updated On
date_range 26 Feb 2022 12:04 AM GMTറാലി ഉപരോധവും
text_fieldsbookmark_border
തൊടുപുഴ: മിനിമം ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ശനിയാഴ്ച തൊടുപുഴയിൽ റാലിയും ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധവും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പകൽ 11ന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് റാലി ആരംഭിക്കും. സംസ്ഥാന രക്ഷാധികാരി കുഞ്ഞേട്ടൻ പട്ടാമ്പി ഫ്ലാഗ്ഓഫ് ചെയ്യും. ഉപരോധം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. മിനിമം ചാർജിന് ആനുപാതികമായി കിലോമീറ്റർ ചാർജ് വർധിപ്പിക്കുക, ഓട്ടോക്കാർക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, ഇന്ധനവിലയുടെ നികുതി കുറക്കുക, ഓട്ടോ തൊഴിലാളികളെയും കുടുംബത്തെയും ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികളായ അനസ്, ബിനോയി ജോർജ്, ജോബി കരിങ്കുന്നം, പ്രകാശ് തങ്കപ്പൻ, സിബി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണം -ജനാധിപത്യ കേരള കോൺഗ്രസ് തൊടുപുഴ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. ദീർഘദൂര സർവിസുകളായ തൊടുപുഴ- വേളാങ്കണ്ണി, തൊടുപുഴ-പഴനി സർവിസുകൾ ഉൾപ്പെടെ തൊടുപുഴ ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്തുകൊണ്ടിരുന്ന എല്ലാ സർവിസുകളും പുനരാരംഭിക്കണം. വിദ്യാലയങ്ങൾ പൂർണതോതിൽ തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ മതിയായ യാത്രസൗകര്യം ഇല്ലാത്ത ആനക്കയം-തൊടുപുഴ, ആനക്കയം-ഇഞ്ചിയാനി-ആലക്കോട് വഴി തൊടുപുഴ, തൊടുപുഴ-മൈലക്കൊമ്പ് വഴി എറണാകുളത്തിനും ഓരോ സർവിസ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ബഹുമാനപ്പെട്ട ഗതാഗതമന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഡോ. സി.ടി. ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് എക്സ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് നെല്ലിക്കുന്നേൽ, ജോസ് നാക്കുഴിക്കാട്ട്, അഡ്വ. ഷാജി തെങ്ങുംപള്ളിൽ, അഡ്വ. മിഥുൻ സാഗർ, ജില്ല സെക്രട്ടറി ജോസ് കണ്ണംകുളം, ജില്ല ട്രഷറർ ഷൈൻപാറയിൽ, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് സോനു ജോസഫ് എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ടൂർണമെന്‍റ് തൊടുപുഴ: ഒ.എൻ.ഇ (ഓർഗനൈസേഷൻ ഓഫ് നമ്പൂതിരി എവല്യൂഷൻ) സ്പോർട്സ് ആൻഡ് വെൽഫെയർ സംഘടനയുടെ ആഭിമുഖ്യത്തിൽ 26, 27 മാർച്ച് 5, 6 തീയതികളിലായി തൊടുപുഴ തെക്കുംഭാഗം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെന്‍റ് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകളായി 350 കുട്ടികൾ പങ്കെടുക്കുന്ന ടൂർണമെൻറ് യുട്യൂബ് ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. യോഗക്ഷേമ സഭയുമായി സഹകരിച്ചാണ് തുടർപ്രവർത്തനങ്ങൾ. കായികമേഖലയിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സാമ്പത്തിക സഹായവും പരിശീലനവും നൽകുകയുമാണ് ഒ.എൻ.ഇയുടെ ലക്ഷ്യം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സുനിൽ നാരായണൻ, പ്രവീൺ, കിഷോർ, അഭിജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story