Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:59 PM GMT Updated On
date_range 1 May 2022 11:59 PM GMTപട്ടയത്തിന് പെരുങ്കാലയുടെ പെരും കാത്തിരിപ്പ്
text_fieldsbookmark_border
ചെറുതോണി: കലക്ടറേറ്റിൽനിന്ന് വിളിപ്പാടകലെ പെരുങ്കാല ഗ്രാമത്തിലെ കർഷകരുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. വാഴത്തോപ്പ് പഞ്ചായത്തിൽപ്പെട്ട ഇവിടെ വർഷങ്ങൾക്ക് മുമ്പ് പലരിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ട് വന്നവരുടെ പിൻതലമുറക്കാരാണ് ഇവിടത്തെ കർഷകർ. വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാല മേഖലയിൽ അധിവസിക്കുന്ന കുടുംബങ്ങൾ പട്ടയത്തിന് കയറിയിറങ്ങാത്ത ഓഫിസുകളും പരാതി പറയാത്ത ജനപ്രതിനിധികളുമില്ല. എന്നാൽ, പട്ടയം എന്ന സ്വപ്നം ഇനിയും യാഥാർഥ്യമായിട്ടില്ല. പട്ടയത്തിനായി പലപ്പോഴായി ഇവർ പല ഓഫിസുകളിലും അപേക്ഷ നൽകിയെങ്കിലും മുമ്പ് ഇവിടം സെറ്റിൽമൻെറ് ഏരിയ ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടി നിഷേധിക്കുകയാണ്. നിലവിൽ നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ഇവിടെ അധിവസിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേർക്കും പട്ടയം നൽകി. ഇതിൻെറ പശ്ചാത്തലത്തിൽ ആദിവാസികൾ ഉരുകൂട്ടം കൂടി മറ്റ് വിഭാഗക്കാർക്ക് പട്ടയം നൽകുന്നതിൽ തങ്ങൾക്ക് തടസ്സമില്ലെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിയമതടസ്സങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ പട്ടയം നിഷേധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പട്ടയമില്ലാത്തതിൻെറ പേരിൽ നിരവധി സർക്കാർ ആനുകൂല്യങ്ങളാണ് ഇവർക്ക് നഷ്ടപ്പെടുന്നത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പട്ടയ വാഗ്ദാനവുമായി സ്ഥാനാർഥികളെത്തും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവരും കൈവിടും. ഒന്നാം പിണറായി സർക്കാറിൻെറ കാലത്ത് പട്ടയം ലഭിക്കും എന്നുള്ള ഉറപ്പിന്മേലാണ് പലരും അപേക്ഷ നൽകി സർവേ നടപടി ഉൾപ്പെടെ പൂർത്തീകരിച്ചത്. ഇതിനുശേഷമാണ് നിയമതടസ്സങ്ങൾ ഉന്നയിച്ച് പട്ടയങ്ങൾ നിഷേധിക്കപ്പെട്ടത്. കാർഷികവൃത്തി മാത്രം ഉപജീവനമാർഗം ആയിട്ടുള്ള ഇവിടത്തുകാർക്ക് പട്ടയമില്ലാത്തതുകൊണ്ടുതന്നെ ഒരുവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാറില്ല. പട്ടയനടപടി വേഗത്തിലാക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ജീപ്പ് 50അടി താഴ്ചയിലേക്ക് മറിഞ്ഞു മറയൂർ: മൂന്നാറിൽനിന്ന് മറയൂരിലെത്തി മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറയൂർ-മൂന്നാർ റോഡിൽ തലയാറിന് സമീപമാണ് 50 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞത്. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. യുവാക്കൾ രാത്രി മറയൂരിലെ തിയറ്ററിൽ സിനിമ കണ്ടു മടങ്ങുംവഴി നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഒമ്പതുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവർ മൂന്നാറിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രം TDL jeep accident മറയൂർ-മൂന്നാർ റോഡിൽ മറിഞ്ഞ ജീപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story