Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോലിക്കായി ബാങ്കിന്​...

ജോലിക്കായി ബാങ്കിന്​ മുന്നിൽ നിരാഹാരവുമായി യുവതി

text_fields
bookmark_border
ചെറുതോണി: തൊഴിലാളി ദിനത്തിൽ കേരള ബാങ്കി‍ൻെറ ജില്ല ഹെഡ് ​ക്വാർട്ടേഴ്സിന് മുന്നിൽ സമരം ആരംഭിച്ച് മുൻ പാർട്​ടൈം സ്വീപ്പർ. ഇടുക്കി പാറേമാവ് മോഹനവിലാസത്തിൽ എം.എസ്. ചിന്താമണിയാണ് ജോലി നിഷേധിച്ചെന്ന്​ ആരോപിച്ച്​ മരണംവരെ നിരാഹാരം ആരംഭിച്ചത്. ജില്ല ബാങ്കിലെ പാർട്​ടൈം സ്വീപ്പറായി ജോലിചെയ്തുവരുമ്പോഴാണ്​ പിരിച്ചുവിട്ടത്. തുടർന്ന് ഏറെവർഷം നിയമപോരാട്ടം നടത്തിയ ഇവർ സഹകരണ ട്രൈബ്യൂണലിൽനിന്ന്​ ജോലിയിൽ തിരിച്ചുകയറുന്നതിന്​ അനുകൂല വിധി സമ്പാദിച്ചു. 2018ൽ സഹകരണ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ ബാങ്ക് തയാറാവാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം. തനിക്ക്​ ശേഷം ജോലിയിൽ വന്നവരും മുമ്പ്​ ജോലി ചെയ്തിരുന്നവരും ഇതേ തസ്തികയിൽ സ്ഥിരപ്പെട്ടപ്പോൾ തന്നെ ബാങ്ക് അവഗണിക്കുകയായിരുന്നു എന്ന്​ ചിന്താമണി പറയുന്നു. TDL Chinthamoni കേരള ബാങ്കിന് മുന്നിൽ നിരാഹാരം ആരംഭിച്ച ചിന്താമണി ട്രൈബ്യൂണൽ ഉത്തരവുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story