Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2022 11:59 PM GMT Updated On
date_range 3 May 2022 11:59 PM GMT'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വിജയമാക്കാൻ മറയൂർ കൃഷിഭവൻ
text_fieldsbookmark_border
പഞ്ചായത്ത്തല സമിതി രൂപവത്കരിച്ചു മറയൂർ: പച്ചക്കറിയുടെ ലഭ്യത വർധിപ്പിക്കുക, ജൈവരീതിയിൽ പച്ചക്കറി ഉൽപാദിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വിജയകരമാക്കാൻ ഒരുങ്ങി മറയൂർ കൃഷിഭവൻ. എല്ലാത്തരം കുടുംബങ്ങളുടെയും പരിമിതമായ സ്ഥലങ്ങളിൽപോലും കൃഷി വ്യാപിക്കുക എന്ന ലക്ഷ്യമാണ് നടപ്പാക്കുക. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖല വിവിധ പച്ചക്കറി ഇനങ്ങളും പഴവർഗങ്ങളും കരിമ്പ്, കമുക്, വാഴ, കുരുമുളക്, കൊക്കോ, കാപ്പി എന്നിങ്ങനെയുള്ളവയും വിളയിച്ചെടുക്കാവുന്ന പ്രദേശമാണ്. മറയൂർ മലനിരകളിൽ ആദിവാസികൾ ഉൽപാദിപ്പിക്കുന്ന കൂർക്ക, ബീൻസ്, റാഗി, ഗോതമ്പ്, വിവിധ പച്ചക്കറികൾ എല്ലാം ജൈവരീതിയിലാണ്. ഇവിടെപദ്ധതി വൻ വിജയമാകുമെന്നാണ് കണക്കുകൂട്ടൽ. മറയൂർ കൃഷിഭവനിൽ ആദ്യഘട്ടമായി പഞ്ചായത്ത് തലത്തിൽ പദ്ധതിക്കുള്ള സമിതി രൂപവത്കരിച്ചു. വാർഡ് തലത്തിൽ സമിതികൾ രൂപവത്കരിച്ചുവരികയാണ്. സ്ഥലം പരിശോധിച്ച് വിസ്തൃതി അനുസരിച്ച് വിളയിക്കാൻ അനുയോജ്യമായ പച്ചക്കറിതൈ വിതരണം ചെയ്യും. TDL MARAYOOR കേരളത്തിൽ ഏറ്റവും കൂടുതൽ പഴം-പച്ചക്കറി ഉൽപാദിപ്പിക്കുന്ന മറയൂർ മലനിരകൾ ശര്‍ക്കരയിലെ വ്യാജൻ; ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി മറയൂർ: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' കാമ്പയിന്‍റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ഓപറേഷന്‍ ജാഗറിക്ക് തുടക്കം. സംസ്ഥാനത്ത് പലയിടത്തും മറയൂര്‍ ശര്‍ക്കര എന്ന പേരിൽ വ്യാജൻ വൻതോതിലാണ് വിറ്റഴിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപാര ശാലകളിലടക്കം പരിശോധന തുടങ്ങിയത്. ഇതുവരെ 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ കരിമ്പില്‍നിന്ന് ഉൽപാദിപ്പിക്കുന്ന ശര്‍ക്കരയാണ് മറയൂര്‍ ശര്‍ക്കര എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയവും കൂടിയ ഇരുമ്പിൻന്‍റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍, ഗുണമേന്മ കുറഞ്ഞതും നിറംകുറഞ്ഞതുമായ ശര്‍ക്കര കൃത്രിമനിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story