Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:02 AM GMT Updated On
date_range 5 May 2022 12:02 AM GMTആനച്ചാല്‍ ടൗണിൽ പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
അടിമാലി: ആനച്ചാല്‍ ടൗണ്‍ കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. വേഗത്തില്‍ വളരുന്ന ടൗണുകളില്‍ ഒന്നാണ് ആനച്ചാല്‍. നിലവില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ടൗണ്‍. മൂന്നാറിലേക്കുള്ള യാത്രയിലെ ഇടത്താവളമെന്ന നിലയില്‍ നൂറുകണക്കിന് സഞ്ചാരികളും വാഹനങ്ങളും ആനച്ചാല്‍ ടൗണില്‍ വന്നുപോകുന്നു. നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രികാലത്തു പോലും ആനച്ചാല്‍ സജീവമാണ്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് ടൗണ്‍ കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇടുങ്ങിയ ടൗണ്‍ എന്ന നിലയില്‍ ആനച്ചാലില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈട്ടി സിറ്റി ഭാഗത്തേക്ക് പോകുന്ന ജങ്ഷനിലും ആഡിറ്റ് കയറ്റത്തിലുമുള്പ്പെടെ ഗതാഗതക്കുരുക്കുണ്ടായാല്‍ വേഗത്തില്‍ പൊലീസ് സേവനം ലഭ്യമാക്കാന്‍ ഔട്ട് പോസ്റ്റിന്റെ സേവനം പ്രയോജനം ചെയ്യുമെന്നാണ് പ്രദേശവാസികളുടെ വാദം. ആനച്ചാല്‍ ടൗണുമായി ചേര്‍ന്ന് കിടക്കുന്ന രണ്ടാംമൈലിലും ഗതാഗതക്കുരുക്ക് പതിവാണ്. ആനച്ചാലില്‍ ഔട്ട് പോസ്റ്റാരംഭിച്ചാല് അടിയന്തര സാഹചര്യത്തില്‍ ഇവിടെയും വേഗത്തില്‍ പൊലീസിൻെറ സേവനം ലഭ്യമാകും. idl adi 4 anachal ചിത്രം: ആനച്ചാലിലെ ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story