Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്നത്തിന്​...

ഭൂപ്രശ്നത്തിന്​ പരിഹാരം തേടി സംഘടനകൾ സമരത്തിന്​

text_fields
bookmark_border
​ കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിലും തുടർച്ചയായ വാഗ്ദാനലംഘനങ്ങളിലും പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി വിളിച്ച വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. ജൂൺ 30ന്​ പതിനായിരങ്ങളെ പങ്കെടുപ്പിച്ച്​ കട്ടപ്പനയിൽനിന്ന്​ ജില്ല ആസ്ഥാനത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും. ഇതിന്​ മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി, അതിജീവന പോരാട്ടവേദി, എൻ.എസ്​.എസ്​, എസ്​.എൻ.ഡി.പി, കെ.സി.ബി.സി, ജമാഅത്ത് കമ്മിറ്റി, വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്​, ലയൺസ്​ ക്ലബ്, റോട്ടറി ക്ലബ്, കേരള ഇൻഡിപെൻഡൻസ്​ ഫാർമേഴ്സ്​ അസോസിയേഷൻ, കാർഡമം ഗ്രോവേഴ്സ്​ അസോസിയേഷൻ, നീതിസേന, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, ന്യൂനപക്ഷ മോർച്ച എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കെ.എൻ. ദിവാകരൻ, കെ.പി. ഹസൻ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, ആർ. മണിക്കുട്ടൻ, പി. രാജൻ, സി.എസ്​. റസാഖ് ചൂരവേലിൽ, സണ്ണി പൈമ്പിള്ളിൽ, കെ.ആർ. വിനോദ്, കെ.എസ്​. ശശി, റോയി തുണ്ടിയിൽ, ബിജീഷ് തോമസ്​, ബബിൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ചെറുകിട കർഷകരെ തേയില ഫാക്ടറികൾ അവഗണിക്കുന്നു -ഫെഡറേഷൻ കട്ടപ്പന: ജില്ലയിലെ ചെറുകിട തേയില കർഷകരുടെ കൊളുന്ത് വിലയ്​ക്കെടുക്കാൻ പല ഫാക്ടറികളും വിസ്സമ്മതിക്കുകയാണെന്ന്​ ചെറുകിട തേയില കർഷക ഫെഡറേഷൻ. ഇതര സംസ്ഥാനങ്ങളിൽനിന്ന്​ ലോറികളിലെത്തുന്ന നിലവാരം കുറഞ്ഞതും വിലക്കുറവുള്ളതുമായ കൊളുന്ത് ഇടുക്കിയിലെ തേയിലയുമായി കലർത്തി സംസ്​കരിച്ച് വിൽക്കുന്ന വൻ റാക്കറ്റുകളുടെ പിടിയിലാണ് മിക്ക തേയില ഫാക്ടറികളും. കൂടല്ലൂർ, കൂനൂർ, ഊട്ടി, കോത്തഗിരി, വാൾപ്പാറ, വയനാട് എന്നിവിടങ്ങളിൽനിന്നാണ്​ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊളുന്ത് എത്തിക്കുന്നത്. നടപടി ആവശ്യപ്പെട്ട് ടീ ബോർഡ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സ്ഥിതി തുടർന്നാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ ഫെഡറേഷൻ പ്രസിഡന്‍റ്​ വൈ.സി. സ്റ്റീഫൻ മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story