Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധന വഴിപാടെന്ന്​

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല വിമർശനം. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, മായം കലര്‍ന്ന പച്ചമീന്‍ ഉള്‍പ്പെടെ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്ന വില്‍പനശാലയുടെയോ ഉടമകളുടെയോ വിവരങ്ങളും തുടര്‍നടപടികളും വെളിപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്​. പഴകിയതും രാസവസ്തുക്കള്‍ അടങ്ങിയതുമായ പച്ചമീന്‍ മാത്രമല്ല പഴക്കം ചെന്ന ഇറച്ചിയും ഹോട്ടലുകളില്‍ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണവും വില്‍പന നടത്തുന്നതായും പറയുന്നു. രാസവസ്തുക്കള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിപണിയിൽ സുലഭമാണ്​. തൂക്കുപാലം മേഖലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ പച്ചമീന്‍ കഴിച്ച്​ പൂച്ചകള്‍ കൂട്ടത്തോടെ ചാകുകയും മീന്‍കറി കഴിച്ചവർക്ക്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍നിന്ന്​ ഗുണനിലവാരം കുറഞ്ഞ മീനും ഇറച്ചിയുമടക്കം ഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്നതിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story