Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടുംബശ്രീ...

കുടുംബശ്രീ ഒരുക്കുന്നത്​ 1,22,407 ദേശീയപതാക

text_fields
bookmark_border
തൊടുപുഴ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഉയര്‍ത്താൻ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്​ 1,22,407 ദേശീയപതാക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്​ ലഭിച്ച ഓർഡർ പ്രകാരമാണിത്​. ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാർ, അര്‍ധ സര്‍ക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിക്കളിക്കും. ജില്ല കുടുംബശ്രീ മിഷൻ നേതൃത്വത്തിലാണ്​ പതാക നിര്‍മാണം. മിഷൻ കോഓഡിനേറ്റര്‍ക്കും ജില്ല പ്രോഗ്രാം മാനേജര്‍ക്കുമാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. ഈ മാസം പത്തിനകം എല്ല പഞ്ചായത്തിലും പതാക വിതരണം ചെയ്യും. പത്ത്​ ടെയ്​ലറിങ്​ യൂനിറ്റിലായി നിശ്ചിത മാനദണ്ഡപ്രകാരം 3:2 അനുപാതത്തിൽ കോട്ടൺ, പോളിസ്റ്റർ മിക്‌സഡ് സാമഗ്രി ഉപയോഗിച്ചാണ് നിർമാണം. 28 രൂപയാണ് ഒരു പതാകക്ക്​ തദ്ദേശ സ്ഥാപനത്തിൽനിന്ന്​ ലഭിക്കുന്നത്. ഗതാഗത ചെലവ് ഉള്‍പ്പെടെ ഏകദേശം 22 രൂപയാണ് ഒരു പതാകക്ക്​ പ്രതീക്ഷിക്കുന്ന ചെലവ്​. സംസ്ഥാനത്തെ കുടുംബശ്രീ യൂനിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് നിർമിച്ച്​ വിതരണം ചെയ്യുന്നത്. ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: 1) ഡയാലിസിസ് ടെക്‌നോളജിയില്‍ അംഗീകൃത ഡിപ്ലോമ/പി.ജി ഡിപ്ലോമ /ബിരുദം. 2) കേരള പാരാമെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷന്‍. ആഗസ്റ്റ് 10ന് വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതം നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷിക്കണം. ഇ-മെയിൽ: phckattappana@gmail.com ഫോണ്‍: 04868 296711, 9747555174. ഏകദിന ശിൽപശാല ഇന്ന്​ ഇടുക്കി: ജില്ല കൃഷി അസി. എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം നൂതന സംരംഭക സാധ്യതകൾ, മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ ഉൽപാദന പദ്ധതികൾ എന്നിവ വിശകലനം ചെയ്യാൻ ശനിയാഴ്ച രാവിലെ പത്തിന്​ പഴയ മൂന്നാർ കണന്‍ദേവൻ ഹില്‍സ് ക്ലബിൽ ഏകദിന ശിൽപശാല നടത്തും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എസ്.എം.എ.എം പദ്ധതി രജിസ്‌ട്രേഷൻ എ. രാജ എം.എൽ.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും. കെ.ഡി.എച്ച്.പി കമ്പനി സീനിയർ വൈസ് പ്രസിഡന്‍റ്​ മോഹൻ സി. വര്‍ഗീസ് രേഖകൾ കൈമാറും. രജിസ്‌ട്രേഷന്​: 9446981320, 8086930144, 8281294866.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story