Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMTവനം വകുപ്പ് ഓഫിസ് മാര്‍ച്ച് 14ന്
text_fieldsbookmark_border
കട്ടപ്പന: നഗരസഭയുടെ ജനവാസ മേഖലയില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം14ന് രാവിലെ 11ന് കട്ടപ്പന വനം വകുപ്പ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ അറിയിച്ചു. നഗരസഭയുടെ 31, 33, 34 വാര്‍ഡുകളിലെ സി.എച്ച്.ആറില്‍ ഉള്‍പ്പെടുന്ന പ്രദേശം സംരക്ഷിത വനം അല്ല. എന്നാൽ, സംരക്ഷിത വനമെന്ന് പറഞ്ഞ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനവാസ മേഖലയില്‍നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അവർ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്‍റ് കെ.എസ്. സജീവ്, എ.എം. സന്തോഷ്, റോയി ഇല്ലിക്കാമുറി, ബിജു ആനക്കല്ലില്‍, ബിനോയ് ആനക്കല്ലില്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story