Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമേമാരി ആദിവാസി മേഖല...

മേമാരി ആദിവാസി മേഖല വഴിയുള്ള റോഡ് വികസനത്തിന് 15 ലക്ഷം

text_fields
bookmark_border
മേമാരി ആദിവാസി മേഖല വഴിയുള്ള റോഡ് വികസനത്തിന് 15 ലക്ഷം
cancel
കട്ടപ്പന: ഉപ്പുതറ- രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ആദിവാസി മേഖലയിൽ സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന ആദിവാസി മേഖലയായ മേമാരിയുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് യാത്ര യോഗ്യമല്ലാത്ത റോഡുകൾ. റോഡ്​ വികസനത്തിനാണ്​ എസ്​.ടി ഫണ്ടിൽനിന്ന്​​​ 15 ലക്ഷം രൂപ അനുവദിച്ചത്​. മേഖലയിലെ വികസന സാഹചര്യങ്ങൾ മനസ്സിലാക്കാനായിരുന്നു എം.പിയുടെ സന്ദർശനം. തുടർന്ന് കണ്ണമ്പടിയിൽ റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എ.പി.ജെ. അബ്ദുൽ കലാം മെഗാ ക്വിസ് മത്സരത്തിൽ സമ്മാനാർഹമായ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കണ്ണംപടി ഗവ. സ്കൂളിൽനിന്ന്​ ആദ്യമായി എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹയായ വൈഗ സോമരാജന് മെമന്റോ സമ്മാനിച്ചു. എം.പിക്കൊപ്പം ഡി.സി.സി സെക്രട്ടറിമാരായ അരുൺ പൊടിപാറ, ജോർജ് ജോസഫ് കാണാകാലിയിൽ, മണ്ഡലം പ്രസിഡന്‍റ്​ ജോർജ് ജോസഫ് കൂറുമ്പുറം, പഞ്ചായത്ത്​ അംഗങ്ങളായ ഫ്രാൻസിസ് ദേവസ്യ, പി.ആർ. രശ്മി തുടങ്ങിയവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story