വൈദ്യുതിയാണ്; കരുതലേറെ വേണം, എട്ടുമാസത്തിനിടെ ഇടുക്കി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത് 10 പേർ
text_fieldsതിങ്കളാഴ്ച കട്ടപ്പനയിൽ വൈദ്യുതി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർമലസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബാണ് മരിച്ചത്.
വൈദ്യുതി ലൈൻ ഓഫ് ചെയ്താണ് കയറിയതെങ്കിലും ജനറേറ്ററുകളിൽനിന്നുള്ള വൈദ്യുതി പോസ്റ്റിലേക്ക് പ്രവഹിച്ചാണ് അപകടമെന്നാണ് കണ്ടെത്തൽ. വൈദ്യുതി ലൈനിൽനിന്ന് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾനിന്ന് ഷോക്കേറ്റുമാണ് കൂടുതൽ അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലവും അപകടങ്ങൾ വർധിക്കുന്നതായാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. കൂടാതെ റിപ്പോർട്ട് ചെയ്യപ്പെടാത്ത അപകടങ്ങളും നിരവധിയാണ്. ഇരുമ്പു തോട്ടികളും അലൂമിനിയം തോട്ടികളുമൊക്കെ ഉപയോഗിച്ച് കായ്ഫലങ്ങള് പറിക്കുേമ്പാഴാണ് സാധാരണക്കാർക്ക് കൂടുതലായി അപകടം സംഭവിച്ചിട്ടുള്ളത്. ലോഹത്തോട്ടി ഉപയോഗം മൂലം മരണങ്ങളും അപകടങ്ങളും അടുത്തിടെ കൂടുന്നതായി കെ.എസ്.ഇ.ബി അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയും ജാഗ്രതക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ ഡീസൽ ജനറേറ്ററുകൾ
ജില്ലയിൽ നിരവധി സ്ഥാപനങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഡീസൽ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയുടെ പ്രവർത്തനം അനുവദിക്കില്ലെന്നും ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിെൻറ അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങളിൽ ജനറേറ്ററുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ജനറേറ്ററുകൾ മൂലം ബാക്ക് ഫീഡിങ് ഉണ്ടായി ലൈനിലോ സ്ഥാപനത്തിലോ ജോലിചെയ്യുന്ന ആളുകൾക്ക് അപകടം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ അപകടങ്ങൾ ഉണ്ടായാൽ ജനേററ്റർ സ്ഥാപിച്ച ഉപഭോക്താവിനായിരിക്കും പൂർണ ഉത്തരവാദിത്തം. ഡീസൽ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുള്ളവർ ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നൽകുന്ന ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി 30 ദിവസത്തിനുള്ളിൽ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ സമർപ്പിച്ച് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫിസിൽനിന്ന് അനുമതി വാങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ നിർദേശം നൽകുമെന്നും ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. രാജേഷ് ബാബു അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് 04862 253465 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഇദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.