ദേശീയപാത 185 വികസനത്തിന് 1180 കോടിയുടെ പദ്ധതി
text_fieldsഇടുക്കി: കുമളി-അടിമാലി എൻ.എച്ച്185 ദേശീയപാത ആധുനിക രീതിയിൽ നവീകരിക്കാൻ 1180 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
എൻ.എച്ച്183നെയും എൻ.എച്ച്85 നെയും ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതുമായ ദേശീയപാത 185ലാണ് ചെറുതോണി പാലം നിർമിക്കുന്നത്.
കട്ടപ്പന ബൈപാസിന് 32 കോടിയും ചെറുതോണി ബൈപാസിന് 28 കോടിയും ഭൂമി ഏറ്റെടുക്കലിന് 160 കോടിയും അടിമാലി മുതൽ ഡബ്ൾ കട്ടിങ് വരെയുള്ള 41.5 കി.മീ. നവീകരണത്തിന് 470 കോടിയും 41.5 കി.മീ. മുതൽ 83.600 കി.മീ. വരെ നവീകരണത്തിന് 480 കോടിയും 10 കോടിയുടെ ഇതര നവീകരണപ്രവർത്തനങ്ങളും ഉൾപ്പെടെ 1180 കോടി അടങ്കൽ തുക കണക്കാക്കി ദേശീയപാത മൂവാറ്റുപുഴ ഡിവിഷൻ തയാറാക്കിയ പദ്ധതി സംസ്ഥാന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിന് സമർപ്പിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും എം.പി പറഞ്ഞു. ദേശീയപാത 185ന്‍റെ വികസനം ജില്ല ആസ്ഥാനത്തെ ടൂറിസം-വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതും ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.