തൊടുപുഴയിൽ 23 കോടിയുടെ സിവിൽ സ്റ്റേഷൻ അനക്സ്
text_fieldsതൊടുപുഴ: തൊടുപുഴയിൽ 23 കോടിയുടെ ഒമ്പത് നില സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം വരുന്നു. എം.വി.ഐ.പി വക സ്ഥലം റവന്യൂ വകുപ്പിന് കൈമാറി. കെട്ടിട നിർമാണ ടെൻഡർ ഏറ്റെടുത്ത കമ്പനി എഗ്രിമെൻറ് വെച്ചിട്ടുണ്ട്. തൊടുപുഴ മുണ്ടേക്കല്ലിലെ എം.വി.ഐ.പി വക ഒന്നര ഏക്കറിൽ 65,000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമിക്കുക. അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യവും ഉണ്ടാകും. 37 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലസൗകര്യമാണ് ഇതിലുള്ളത്. പുറമേ കോൺഫറൻസ് ഹാളും ഉണ്ടാകും.
കെട്ടിടത്തിന് ഉള്ളിൽ നടത്തളം ഉണ്ടാകും. സിവിൽ സ്റ്റേഷൻ നിർമാണസ്ഥലത്ത് സ്ഥിതിചെയ്യുന്ന അഞ്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ എസ്റ്റിമേറ്റിൽ തുക വകയിരുത്തി. മഴവെള്ള സംഭരണി, ടോയിലറ്റുകൾ, സാനിറ്ററി സൗകര്യം, സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് തുടങ്ങിയവയും കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.
ആവശ്യമായ ലിഫ്റ്റ് സൗകര്യവും കെട്ടിടത്തിൽ ഏർപ്പെടുത്തി. നിർമ്മാണ സ്ഥലത്ത്് ഇപ്പോൾ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷൻ, എം.വി.ഐ.പി ഓഫിസുകൾ തുടങ്ങിയവ താൽക്കാലികമായി മാറ്റി സ്ഥാപിക്കേണ്ടിവരും. സമയ ബന്ധിതമായി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.