100 ദിവസത്തിനുള്ളില്‍ ഇടുക്കി ജില്ലയിൽ 4000 പട്ടയം -മന്ത്രി കെ. രാജന്
text_fieldsഇടുക്കി: അര്‍ഹരായ ആളുകള്‍ക്ക് മുഴുവന്‍ അതിവേഗം പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 ദിനങ്ങള്‍ 200 പദ്ധതികള്‍ എന്ന ലക്ഷ്യത്തിലാണ് വകുപ്പിന്റെ പ്രവര്‍ത്തനം. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായാണ് റവന്യൂ വകുപ്പ് മുന്നേറുന്നത്. ഇതൊടനുബന്ധിച്ചു ജില്ലയില്‍ 100 ദിവസത്തിനുള്ളില്‍ 4000 പട്ടയം നല്‍കും. ജനകീയ സമിതി രൂപവത്കരിച്ച് വില്ലേജ് ഓഫിസുകളിലെ ജനാധിപത്യ വത്കരണം ചരിത്രപരമായ മുന്നേറ്റമാണ് കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ തുടര്‍ച്ചയായി സംഭവിച്ച ദുരന്തങ്ങളില്‍ അതിവേഗത്തില്‍ നഷ്ടപരിഹാരം നല്കാന് സര്‍ക്കാറിന് സാധിച്ചു. ഡാമുകളോട് അനുബന്ധിച്ചുള്ള മൂന്ന് ചങ്ങല പോലെയുള്ള പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മാര്‍ച്ച് 10ന് മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് സംയുക്തമായൊരു ചര്‍ച്ചനടത്തി തീരുമാനം കൈക്കൊള്ളും.
കുറിഞ്ഞിമല സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ സ്പെഷല്‍ ഓഫിസറായി ഡോ. എ. കൗശികനെ നിയമിച്ചിട്ടുണ്ട്. പട്ടയം പ്രശ്ങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, എ.ഡി.എം ഷൈജു പി.ജേക്കബ്, സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജെ. മധു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തുടങ്ങി ഉന്നതതല റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.