Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMT936 പട്ടയ അപേക്ഷ നിരസിച്ചു; കാത്തിരിപ്പ് തുടരും
text_fieldsbookmark_border
-ജീവനക്കാരുടെ അശ്രദ്ധയാണ് തിരിച്ചടിയായത് പീരുമേട്: പട്ടയ അപേക്ഷയുടെ രേഖകൾ പൂർണമല്ലാത്തതിനാൽ പീരുമേട് താലൂക്കിലെ 936 അപേക്ഷ ജില്ല ഭരണകൂടം നിരസിച്ചു. ഒമ്പത് പഞ്ചായത്തിലെ അപേക്ഷകർക്ക് പട്ടയത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഭൂമിപതിവ് ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ സ്ഥലപരിശോധന മഹസ്സർ, സ്ഥലത്തിന്‍റെ സ്കെച്ച് എന്നിവ തയാറാക്കിയശേഷം ഭൂമിപതിവ് സമിതിക്ക് നൽകും. ഇവിടെനിന്ന് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി പട്ടയം നൽകേണ്ടവരുടെ പട്ടിക സമിതിക്ക് കൈമാറും. ഇവിടെനിന്ന് ജില്ല ഭരണകൂടത്തിന് അനുമതിക്കായി സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, ഭൂമി പതിവ് കമ്മിറ്റി നൽകിയ 936 അപേക്ഷയിൽ മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. അപേക്ഷകളിൽ സ്ഥലത്തിനുള്ളിലെ പാറക്കെട്ടുകൾ, റോഡിന്‍റെ വിവരം, വസ്തുവിന്‍റെ അതിർത്തി നിർണയം, അതിർത്തിയിലുള്ള സ്ഥല ഉടമയുടെ പേര് എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. ഈ പിഴവുകൾ കണ്ടെത്തിയതിനാലാണ് സമിതി നൽകിയ പട്ടിക ജില്ല ഭരണകൂടം നിരസിച്ചത്. 936 അപേക്ഷ നിരസിക്കപ്പെട്ടതോടെ പട്ടയ നടപടികളും നിലച്ചു. നിരവധി വർഷങ്ങളായി പട്ടയത്തിനുവേണ്ടി അപേക്ഷ നൽകി ഓഫിസുകൾ കയറിയിറങ്ങി കാത്തിരുന്നവർക്കാണ് ജീവനക്കാരുടെ അശ്രദ്ധ തിരിച്ചടിയായത്. ജില്ല ഭരണകൂടം തിരിച്ചയച്ച ഫയലുകളിലെ പിഴവുകൾ പരിഹരിച്ചശേഷം വീണ്ടും പട്ടിക നൽകാനുള്ള നീക്കത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story