Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയ്യപ്പൻകോവിലിൽ പുലിയെ...

അയ്യപ്പൻകോവിലിൽ പുലിയെ കണ്ടതായി നാട്ടുകാരൻ; നായുടെ കാൽപാടുകളെന്ന് വനം വകുപ്പ്

text_fields
bookmark_border
അയ്യപ്പൻകോവിലിൽ പുലിയെ കണ്ടതായി നാട്ടുകാരൻ; നായുടെ കാൽപാടുകളെന്ന് വനം വകുപ്പ്
cancel
camera_alt

പുലിയെ കണ്ടെന്ന്​ നാട്ടുകാർ സംശയപറഞ്ഞ

അയ്യപ്പൻകോവിലിൽ വനംവകുപ്പ്​ അധികൃതർ പരിശോധിക്കുന്നു

ക​ട്ട​പ്പ​ന: അ​യ്യ​പ്പ​ൻ​കോ​വി​ൽ ശ്രീ​ധ​ർ​മ ശാ​സ്ത ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ പു​ളി​യ​ന്മ​ല സ്വ​ദേ​ശി​യാ​ണ് ക​ണ്ട​ത്. ക്ഷേ​ത്രം റോ​ഡി​ൽ​നി​ന്ന്​ കാ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​താ​ണ് ക​ണ്ട​ത്.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച്​ ഫോ​ട്ടോ​യെ​ടു​ത്ത് തേ​ക്ക​ടി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ നാ​യു​ടെ കാ​ൽ​പാ​ടു​ക​ളാ​ണ​ന്ന് വ്യ​ക്ത​മാ​യ​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ത്​ നാ​ട്ടു​കാ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

ജ​ന​വാ​സ മേ​ഖ​ല​ക്ക് സ​മീ​പ​ത്താ​ണ് പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​പ്പു​ത​റ പു​തു​ക്ക​ട​യി​ൽ പു​ലി​യെ ക​ണ്ട​താ​യി ക​ർ​ഷ​ക​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​പ്പോ​ൾ പു​ലി​പ്പേ​ടി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopardidukkiAyyappankovil
News Summary - A local said he saw a leopard in Ayyappankovil
Next Story