കുളമാവിലെ ശുചിമുറി തുറന്നുകൊടുക്കാൻ നടപടി
text_fieldsകുളമാവ്: ടേക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി കുളമാവിൽ നിർമാണം പൂർത്തിയാക്കിയ ശുചിമുറി തുറന്നുകൊടുക്കാൻ നടപടി. മാസങ്ങളായി അടഞ്ഞുകിടന്ന ശുചിമുറിയാണ് തുറന്നുകൊടുക്കുന്നത്.
പ്രാദേശിക വ്യക്തികളെ ഉപയോഗിച്ച് സമിതി രൂപവത്കരിച്ചാണ് ശുചിമുറി പ്രവർത്തിപ്പിക്കുക. ഏഴ് അംഗ കമ്മിറ്റിയെ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ശുചിമുറിക്ക് ആവശ്യമായ വെള്ളം കൂടി എത്തിച്ചാൽ ഉടൻ തുറക്കാനാവും. ശുചിമുറി ഇല്ലാത്തത് മൂലം ഒട്ടേറെ ഹൈറേഞ്ച് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. തണുത്ത ഹൈറേഞ്ച് കാലാവസ്ഥയിൽ ഇടുക്കിയിൽനിന്നെത്തുന്ന യാത്രക്കാർ 30 കിലോമീറ്റർ വനം കടന്ന് കുളമാവിലെത്തുമ്പോൾ ശുചിമുറി സൗകര്യത്തിനായി നെട്ടോട്ടമോടുകയാണ്.
ഇവിടെ എത്തുന്നവർ ബസ് സ്റ്റോപ്പിന് സമീപത്തെ വീടുകളിലാണ് എത്തുന്നത്.
യാത്രക്കാരായി എത്തുന്നവർക്ക് മൂലമറ്റം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ കഴിഞ്ഞാൽ 40 കിലോമീറ്റർ പിന്നിട്ട് ചെറുതോണിയിലെത്തണം. നാടുകാണി, കുളമാവ് ഡാം അടക്കം കാണാനെത്തുന്ന സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് കുളമാവ് ബസ് സ്റ്റാൻഡിലെ ശുചിമുറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.