ഒന്നില്‍ കൂടുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചാൽ നടപടി
text_fieldsതൊടുപുഴ: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്ന അവസരത്തില്‍ മുമ്പ് താമസിച്ചിരുന്ന ഇടങ്ങളില്‍ െവച്ച് പേരുചേര്‍ത്ത് കൈവശംെവച്ചുവരുന്ന തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡിെൻറ വിവരം മറച്ചുെവച്ച് വീണ്ടും കാര്‍ഡ് സ്വീകരിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ എച്ച്. ദിനേശന്.
ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ പേരുചേര്ക്കുന്നതും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും തിരിച്ചറിയല്‍ കാര്‍ഡ് കൈവശപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
മറ്റിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേര് നിലവിലെ ആളുകളും ഒന്നില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം െവച്ചിരിക്കുന്നവരും അടിയന്തരമായി ബന്ധപ്പെട്ട താലൂക്ക് ഓഫിസിലെത്തി പഴയ കാര്‍ഡ് തിരികെനൽകണം. വീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.