അടിമാലി: സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പുറത്ത്
text_fieldsഅടിമാലി: പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ റൂബി സജിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. അഞ്ച് അംഗങ്ങളുള്ള സ്റ്റാൻഡിങ് കമ്മിറ്റിയില്‍ മൂന്നുപേര്‍ ഹാജരായി അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും മറ്റൊരു അംഗവും കമ്മിറ്റിയില്‍ ഹാജരായില്ല.
എല്‍.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നേരത്തേ പാസായിരുന്നു. 21 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, സ്വതന്ത്രന് ഒന്ന് എന്നാണ് കക്ഷിനില. എല്‍.ഡി.എഫിലെ ഒരംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിന് അനുകൂലമായതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ അവിശ്വാസം പാസായി മൂന്ന് ആഴ്ച തികയുകയും ചെയ്തു.
അവിശ്വാസം പാസായി 30 ദിവസത്തിനകം പുതിയ ഭരണസമിതി അധികാരത്തില്‍ വരണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് സംബന്ധിച്ച അറിയിപ്പ് വരണാധികാരിക്ക് ലഭിക്കാന്‍ താമസിച്ചെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ സ്വതന്ത്രമ്മാരുടെ മുന്നണി മാറ്റത്തിലൂടെ മൂന്ന് പ്രവശ്യമാണ് അവിശ്വസം കൊണ്ടുന്നവന്നത്. അതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അഴിമതിയും ഭരണസ്തംഭനവും വികസന മുരടിപ്പുമെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് ബാബു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഒമ്പത് യു.ഡി.എഫ് അംഗങ്ങളാണ് അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.