200 തണൽ മരങ്ങൾ വെട്ടിമാറ്റി; അപകടാവസ്ഥയിലുള്ളവ തൊട്ടില്ല
text_fieldsഅടിമാലി: അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന കലക്ടറുടെ ഉത്തരവ് മറയാക്കി ദേശീയപാതയരികിലെ മരങ്ങള്‍ വെട്ടിയ നടപടി വിവാദമായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വാളറ മുതല്‍ ഇരുമ്പുപാലം വരെ 200ലേറെ മരങ്ങളാണ് വെട്ടിക്കടത്തിയത്.
കാലവര്‍ഷത്തിന് മുന്നോടിയായാണ് അപകട സാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍, അപകടരഹിതമായത് ഉള്‍പ്പെടെ മുഴുവന്‍ മരങ്ങളും അരിഞ്ഞെടുത്തു.
വിവിധ പരിസ്ഥിതി ദിനങ്ങളില്‍ നട്ട് വര്‍ഷങ്ങള്‍ പരിപാലിച്ചവയാണ്. നേര്യമംഗലം വനമേഖലയില്‍ നേര്യമംഗലം മുതല്‍ വാളറ വരെ നിരവധി വന്മരങ്ങള് അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഒന്നുപോലും െതാട്ടിട്ടില്ല.
കഴിഞ്ഞമാസം മൂന്ന് കലുങ്കിന് സമീപം മൂന്ന് കൂറ്റന്‍ മരങ്ങള്‍ ദേശീയപാതയില്‍ പതിച്ചിരുന്നു. മണിക്കൂറുകള്‍ ഇവിടെ ഗതാഗതവും തടസ്സപ്പെട്ടു.
മരങ്ങള്‍വീണ് നിരവധി ദുരന്തങ്ങള്‍ നേരിട്ട ഈ ഭാഗത്ത് അപകടാവസ്ഥയില്‍ നില്ക്കുന്ന നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റാതെയാണ് പൊതുജനത്തിന് തണല്‍ നല്കിയവ വ്യാപകമായി വെട്ടി വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.