കുഞ്ചിത്തണ്ണിയിൽ റോഡിന് നടുവിൽ വിള്ളൽ; ആശങ്കയിൽ ജനം
text_fieldsഅടിമാലി : ടൗണിൽ പൊതുമരാമത്ത് റോഡിന്റെ മധ്യഭാഗത്ത് വിള്ളൽ. ഇത് വ്യാപാരികളിലും നാട്ടുകാരിലും പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. കുഞ്ചിത്തണ്ണി ടൗണിൽ പള്ളിവാസൽ പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിനും പൊതുശൗചാലയത്തിനും മുൻവശത്താണ് ടാറിങ് വീണ്ടുകീറി വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്.
2013ലെ കനത്തയിൽ പൊതുശൗചാലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള ആറു വ്യാപാരസ്ഥാപന ഇടിഞ്ഞതാണ്. അന്നു റോഡിലെ വിള്ളലിലൂടെ വെള്ളം ഇറങ്ങിയാണ് വ്യാപാരസ്ഥാപനങ്ങൾ തകർന്നത്. 11 വർഷങ്ങൾക്ക് ശേഷം അതേ ഭാഗത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇതാണ് നാട്ടുകാർക്കിടയിൽ ആശങ്കക്ക് കാരണമായിരിക്കുന്നത്.
ഇടിഞ്ഞ സംരക്ഷണഭിത്തി നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് മുടക്കിയത്. റോഡിലെ വിള്ളലിനെക്കുറിച്ച് പഠനം നടത്തുന്നതിനും അപകടസാധ്യത വിലയിരുത്തുന്നതിനും പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. എത്രയും വേഗം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുഞ്ചിത്തണ്ണി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.