Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightബെെക്ക് അപകടത്തിൽ...

ബെെക്ക് അപകടത്തിൽ ചെറുതാനി സ്വദേശി മരിച്ചു

text_fields
bookmark_border
ബെെക്ക് അപകടത്തിൽ ചെറുതാനി സ്വദേശി മരിച്ചു
cancel
camera_alt

ബിജു കുര്യൻ

അടിമാലി: നിയന്ത്രണം വിട്ട ബെെക്ക് മറിഞ്ഞ് ചെറുതാനി സ്വദേശി മരിച്ചു. രാജാക്കാട് മുല്ലക്കാനം ചെറുതാനിയിൽ ബിജു കുര്യൻ (47) ആണ് മരിച്ചത്.രാജാക്കാട് ടൗണിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പട്ട ബെെക്ക് റോഡിന്‍റെ താഴ് ഭാഗത്തുള്ള കെട്ടിടത്തിനു സമീപത്തേക്ക് മറിഞ്ഞു വീണു.

ഞായറാഴ്ച രാവിലെയാണ് അപകടത്തിൽ പെട്ട വാഹനവും ബിജുവിനെയും നാട്ടുകാർ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അടിമാലിതാലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: ആനി, മക്കൾ: ദിയാമോൾ, ബിയോൺ, ജിയോൺ, ഡിയോൺ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - Adimali native died in bike accident
Next Story