Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅടിമാലി താലൂക്ക്​...

അടിമാലി താലൂക്ക്​ ആശുപത്രി; പോരായ്മകൾ പരിഹരിക്കാൻ യോഗം വിളിച്ച്​ ബ്ലോക്ക്​​ പഞ്ചായത്ത്

text_fields
bookmark_border
Adimali Taluk Hospital
cancel

അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ക്സ് റേ, ​സ്കാ​നി​ങ്, ഒ​ക്സി​ജ​ൻ പ്ലാ​ൻ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക യോ​ഗം ചേ​രാ​ൻ അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. 24ന്​ ​രാ​വി​ലെ 10ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ഉ​ച്ച​ക്ക് ശേ​ഷം ആ​ശു​പ​ത്രി എ​ച്ച്.​എം.​സി യോ​ഗ​വും ചേ​രാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ വാ​ർ​ത്ത പ്ര​തി​പ​ക്ഷ അം​ഗം കോ​യ അ​മ്പാ​ട്ടാ​ണ്​ ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. മ​റ്റ്​ അ​ജ​ണ്ട​ക​ൾ മാ​റ്റി​വെ​ച്ച് ആ​ദ്യം ച​ർ​ച്ച​ക്കെ​ടു​ത്ത​ത് ‘മാ​ധ്യ​മം’ വാ​ർ​ത്ത​യും ആ​ശു​പ​ത്രി വി​ക​സ​ന​വു​മാ​യി​രു​ന്നു. ഡ​യാ​ലി​സ് യൂ​നി​റ്റ് പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റെ നേ​രം ച​ർ​ച്ച ന​ട​ന്നു.

കോ​വി​ഡ് കാ​ല​ത്ത് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രി​ച്ചു​ത​രാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഇ​ടു​ക്കി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ അ​ഞ്ച്​ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് തി​രി​കെ വാ​ങ്ങാ​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഡി.​എം.​ഒ​യെ​യും ക​ല​ക്ട​റെ​യും ധ​രി​പ്പി​ക്കാ​നും പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. 24ന് ​ചേ​രു​ന്ന ക​മ്മി​റ്റി​യി​ൽ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യും. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ലും ഒ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ബാ​ഹ്യ​ഇ​ട​പെ​ട​ലു​ക​ളും ച​ർ​ച്ച​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMadhyamam ImpactIdukki NewsAdimali Taluk Hospital
News Summary - Adimali Taluk Hospital; The block panchayat called a meeting to resolve the deficiencies
Next Story