Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകാലവർഷം കനിഞ്ഞില്ല;...

കാലവർഷം കനിഞ്ഞില്ല; ആനയിറങ്കൽ ജലാശയം വറ്റിത്തുടങ്ങി

text_fields
bookmark_border
കാലവർഷം കനിഞ്ഞില്ല; ആനയിറങ്കൽ ജലാശയം  വറ്റിത്തുടങ്ങി
cancel

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ച​തി​ച്ച​തോ​ടെ ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യം വ​റ്റി​ത്തു​ട​ങ്ങി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ​മ​യ​ത്ത് 100 ശ​ത​മാ​നം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന ആ​ന​യി​റ​ങ്ക​ലി​ൽ 20 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ് ജ​ല​നി​ര​പ്പ്. പ​ന്നി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ സ​ഹാ​യ അ​ണ​ക്കെ​ട്ടാ​ണ് ആ​ന​യി​റ​ങ്ക​ൽ. വേ​ന​ലി​ൽ പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​മ്പോ​ൾ ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ണ് പ​ന്നി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം പൊ​ന്മു​ടി​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ടി​രു​ന്നു. കാ​ല​വ​ർ​ഷ മ​ഴ​യി​ൽ 60 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​തോ​ടെ ആ​ന​യി​റ​ങ്ക​ലി​ലെ ജ​ല​നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നു.

1197.15 മീ​റ്റ​റാ​ണ് ജ​ലാ​ശ​യ​ത്തി​ലെ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 1206.46 മീ​റ്റ​റാ​യി​രു​ന്നു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് 1207 മീ​റ്റ​റി​ലെ​ത്തി​യാ​ൽ ഡാ​മി​ൽ​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങും. കാ​ല​വ​ർ​ഷം ച​തി​ച്ച​തോ​ടെ ഇ​നി തു​ലാ​മ​ഴ മാ​ത്ര​മാ​ണ് ആ​ശ്ര​യം. പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നാ​ൽ വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി. 707.75 മീ​റ്റ​ർ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 693.55 മീ​റ്റ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water tankIdukkiAnayirangal
News Summary - Anayirangal water tank started drying up
Next Story