മൂന്നാറിൽ ലയങ്ങളിൽ വീണ്ടും തീപിടിത്തം; 11 വീട് കത്തിയമർന്നു
text_fieldsഅടിമാലി: മൂന്നാറിൽ എസ്റ്റേറ്റ് ലയങ്ങളിൽ വീണ്ടും തീപിടുത്തം. ലയങ്ങൾ കത്തി അമർന്നു. മൂന്നാർ നെറ്റികുടി സെൻട്രൽ ഡിവിഷനിലാണ് തിങ്കളാഴ്ച പുലർച്ച 4 . 30ന് തീ പടർന്ന് പിടിച്ചത്. 11 വീടുകൾ കത്തിയമർന്നു. തീ പടരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടു. എന്നാൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും കത്തി നശിച്ചു.
കെട്ടിടങ്ങളും നശിച്ചു. ഈ വർഷം മൂന്നാം പ്രാവശ്യമാണ് മൂന്നാറിൽ എസ്റ്റേറ്റ് ലയങ്ങളിൽ തീ പടരുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വേനൽ ചൂട് അനുഭവപ്പെടുന്ന മൂന്നാറിൽ പുൽമേടുകളും മറ്റും കരിഞ്ഞുണങ്ങി. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയിൽ കാട്ടുതീക്കെതിരെവനം വകുപ്പ് അതീവ ജാഗ്രത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.