െഹെറേഞ്ചിൽ പിടിമുറുക്കി വട്ടിപ്പലിശക്കാർ: ഓപറേഷൻ കുബേരയുടെ ഭാഗമായി െപാലീസ് നടപടിയിൽ നാടുവിട്ട വട്ടിപ്പലിശക്കാർ േകാവിഡിെൻറ മറവിൽ സജീവം
text_fieldsഅടിമാലി: മഹാമാരിക്കാലത്ത് തൊഴിലും വരുമാനവുമില്ലാതെ നട്ടംതിരിയുന്ന സാധാരണക്കാർക്കിടയിൽ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു.
ചെറുകിട-ഇടത്തരം വ്യാപാരികൾ, കർഷകർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വകാര്യ ബസ് ജീവനക്കാർ, ടാക്സി െതാഴിലാളികൾ, ബാങ്ക് കലക്ഷൻ ജീവനക്കാർ, േതാട്ടം െതാഴിലാളികൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും വട്ടിപ്പലിശക്കാരുടെ പിടിയിലാണ്.
കടബാധ്യതയെ തുടർന്ന് അടുത്തിടെ രണ്ട് വ്യാപാരികളാണ് സ്വന്തം വ്യാപാര സ്ഥാപനത്തിൽ ജീവെനാടുക്കിയത്.
വട്ടിപ്പലിശക്കാർ വീടുകളിൽ കയറിയുള്ള നിർബന്ധിത പണപ്പിരിവും ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദവുമാണ് വ്യാപാരികളടക്കമുള്ളവരെ ദുരിതത്തിലാക്കിയത്. വായ്പകൾക്ക് ഇതുവരെ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇേതാടെ മാസ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങൾ േഫാണിൽ ഇടപാടുകാരെ നിരന്തരം വിളിക്കുന്നു. േകാവിഡ് നിയന്ത്രണം നിലനിൽക്കുമ്പോഴും ധനകാര്യ സ്ഥാപനങ്ങൾക്കും വട്ടിപ്പലിശക്കാർക്കും ഇതൊന്നും ബാധകമല്ല.
സർക്കാർ മാനദണ്ഡങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത പണമിടപാടുകാർ െഹെറേഞ്ചിൽ വ്യാപകമാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന വട്ടിപ്പലിശക്കാർ പ്രധാനമായി അതിർത്തിമേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മുമ്പ് ഓപറേഷൻ കുബേരയുടെ ഭാഗമായി െപാലീസ് നടത്തിയ ശക്തമായ നടപടിയിൽ നാടുവിട്ട വട്ടിപ്പലിശക്കാർ േകാവിഡ് മഹാമാരിയുടെ മറവിലാണ് തിരികെയെത്തിയത്.
10,000 രൂപ വായ്പയെടുക്കുന്നവരിൽനിന്ന് 13,000 രൂപ 100 ദിവസം െകാണ്ട് തിരിച്ചുമേടിക്കുന്നതാണ് വട്ടിപ്പലിശക്കാരുടെ രീതി. തിരിച്ചടവ് ദിവസം കൂടിയാൽ ഇതിന് വേറെ പലിശ നൽകണം. മഹാമാരിക്കാലത്ത് ഇത്തരത്തിൽ വലിയ കടക്കെണിയിലാണ് ചെറുകിട-ഇടത്തരം വ്യാപാരികളിൽ കൂടുതലും. പഴയ നാടൻ വട്ടിപ്പലിശക്കാരും സജീവമാണ്. പലിശയും മുതലും ഒരുതവണ മുടങ്ങിയാൽത്തന്നെ ഇടപാടുകാരെൻറ കഴുത്തിന് പിടിവീഴും. വീട്ടിൽ കയറിയുള്ള ഭീഷണിയും പൊതുവഴിയിലെ അപമാനവും വേറെ. ഇക്കൂട്ടരെ ഭയന്ന് ഏതുവിധേനയും പലിശയടക്കാനുള്ള നെട്ടോട്ടത്തിലാണ് നിത്യവേലക്കാരായ പലരും.
പലിശ സംഘങ്ങൾ ആദ്യം ൈകയിലെടുക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയാണ്. ശക്തരായ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയാണ് സ്വാധീനിക്കുക. പലപ്പോഴും കേസുകളിൽ തീർപ്പ് കൽപിച്ചിരുന്നത് പാർട്ടി നേതൃത്വമാണ്. തമിഴ്നാട്ടിലെ കമ്പം, തേനി, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിൽനിന്നാണ് പലിശ സംഘങ്ങൾ ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലെത്തുന്നത്.
വസ്തുവിെൻറ രേഖകളോ സ്വർണമോ ഇൗടുവാങ്ങിയാണ് പണം കൊടുക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടെ സാധാരണക്കാരെ ചൂഷണം ചെയ്ത് വരുന്ന ബ്ലേഡ് മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.