പൊന്മുടി അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു; ഇനി ഓളപ്പരപ്പിൽ ഒഴുകിനടക്കാം
text_fieldsഅടിമാലി (ഇടുക്കി): മാസങ്ങളുടെ ഇടവേളക്കുശേഷം പൊന്മുടി അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു. ഹൈറേഞ്ചിലെ ഉള്‍നാടന്‍ ടൂറിസം പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. കോവിഡ് പിടിമുറുക്കിയതോടെ കേന്ദ്രം പൂര്‍ണമായും അടക്കുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ്
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് ലഭിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണക്കുറവ് മൂലം ബോട്ടിങ് പുനരാരംഭിച്ചിരുന്നില്ല. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഹൈറേഞ്ചിെൻറ കുളിരുതേടി കൂടുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങിയതോടെയാണ് ബോട്ടിങ് വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനമായത്. ഏറെ ആകര്‍ഷണീയമായ കാഴ്ചകളാണ് പൊന്മുടിയിലേതെന്ന് സഞ്ചാരികള്‍ പറയുന്നു. മൂന്നാറിൽ നിന്ന ്30 കിലോമീറ്റർ അകലെയാണ് ഈ മനോഹരമായ പ്രദേശം.
ഒരു സ്പീഡ് ബോട്ട്, രണ്ട് പെഡല്‍ ബോട്ട്, രണ്ട് വാട്ടര്‍ സൈക്കിള്‍ എന്നിവയാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഡിസംബറില്‍ തണുപ്പേറുന്നതോടെ അവധിയാഘോഷിക്കാന്‍ കൂടുതല്‍ സഞ്ചാരികള്‍ ബോട്ടിങ് കേന്ദ്രത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാറും മാട്ടുപ്പെട്ടിയുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.