ബസ് ഉടമ കുത്തേറ്റുമരിച്ച സംഭവം: പ്രതി റിമാൻഡിൽ
text_fieldsഅടിമാലി: സ്വകാര്യ ബസ്സ്റ്റാൻഡിൽ ബസ് ഉടമ കുത്തേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെയാണ് റിമാൻഡ് ചെയ്തത്.
സ്വകാര്യ ബസ് ഉടമ ബൈസൺവാലി സ്വദേശി ബോബൻ ജോർജ് (ജോപ്പൻ-37) കൊല്ലപ്പെട്ട കേസിലാണ് മനീഷ് അറസ്റ്റിലായത്. പരസ്പരമുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ മനീഷ് കോതമംഗലത്തെ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലായിരുന്നു.
ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. പൊലീസ് വെള്ളിയാഴ്ച അടിമാലി ബസ്സ്റ്റാൻഡിൽ എത്തിച്ച് തെളിവെടുത്തു. തുടർന്ന് മജിസ്േട്രറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി. ഈമാസം നാലിനാണ് ബോബൻ ജോർജ് കുത്തേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.