കള്ളന്മാർ പെരുകി; ഗതികെട്ട് ഏലം കർഷകർ
text_fieldsഅടിമാലി: രാത്രിയും പകലും വ്യത്യാസമില്ലാതെ ഏലത്തോട്ടങ്ങളിൽ കയറി ഏലക്കാ മോഷ്ടിക്കുന്നത് പതിവാകുന്നു. കൂടുതൽ സ്ഥലമുള്ളവരുടെ തോട്ടങ്ങളിലും വീടില്ലാത്ത തോട്ടങ്ങളിലുമാണു ശല്യമേറിയത്. വിളവെടുക്കുന്നതും അല്ലാത്തതുമായ കായ ചെത്തിയെടുക്കുന്നായി കർഷകർ പറയുന്നു. ഇത് തട്ടയെ നശിപ്പിക്കുകയും ചെയ്യുന്നു.
പ്ലാമല, കല്ലാർ, കുരുശുപാറ , ബൈസൺവാലി, ശാന്തൻപാറ, സേനാപതി,രാജകുമാരി, കജനാപ്പാറ തുടങ്ങി ജില്ലയിലുടനീളം കാർഷികവിളകളുടെ മോഷണം പതിവാണ്. രണ്ട് മാസം മുമ്പ് രാജാക്കാട്ടിൽ കട കുത്തി തുറന്ന് മൂന്ന് ചാക്ക് ഏലക്കാ മോഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഉടമകൾ തോട്ടങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെ കാട്ടാന ശല്യം കൂടി ആകുമ്പോൾ ജനം നിരാശയിലാണ്.
ഏലത്തിന് പുറമെ കുരുമുളക്, ഇഞ്ചി, വാഴക്കുല, തേങ്ങ തുടങ്ങി കിട്ടുന്ന വിളകളെല്ലാം കള്ളന്മാർ കൊണ്ടുപോകുകയാണ്. രാത്രി കാവലില്ലാത്ത തോട്ടങ്ങളിലാണു മോഷണം വ്യാപകം. വന്യ മൃഗങ്ങളുടെ ശല്യമുള്ളതിനാൽ വനത്തോടു ചേർന്നുള്ള തോട്ടങ്ങളിൽ കാവലിരിക്കുന്നതു ദുഷ്കരമാണ്. ഇത് മോഷ്ടാക്കൾ മുതലെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.