Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightദേശീയപാതയുടെ...

ദേശീയപാതയുടെ അലൈൻമെന്‍റ്​ മാറ്റം; വൻകിടക്കാർക്ക്​ വേണ്ടിയോ?

text_fields
bookmark_border
nh 66
cancel

അ​ടി​മാ​ലി: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കാ​ൻ ന​ട​പ​ടി അ​ന്ത്യ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ അ​ലൈ​ൻ​മെ​ന്‍റ്​ മാ​റ്റു​ന്ന​ത് വി​വാ​ദ​മാ​യി. അ​ടി​മാ​ലി ടൗ​ണി​നെ ഒ​ഴി​വാ​ക്കി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ്​ മാ​റ്റാ​നാ​ണ്​ നീ​ക്കം. സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ടി​മാ​ലി മി​നി​പ്പ​ടി​യി​ൽ നി​ന്നും ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലെ പാ​ൽ​ക്കോ പ​മ്പ് വ​രെ​യാ​ണ്.

എ​ന്നാ​ൽ, വ​ൻ​കി​ട​ക്കാ​രാ​യ ചി​ല​ർ ഉ​ന്ന​ത ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ചേ​ർ​ന്ന് തു​ട​ങ്ങു​ന്ന സ്ഥ​ലം 200 മീ​റ്റ​റോ​ളം മാ​റ്റി അ​മ്പ​ല​പ്പ​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് വ​ൻ​കി​ട​ക്കാ​രാ​യ ഭൂ​വു​ട​മ​ക​ളു​ടെ ഭൂ​മി​യി​ലൂ​ടെ ദേ​ശീ​യ​പാ​ത വ​ര​ത്ത​ക്ക​വി​ധം അ​ലൈ​ൻ​മെ​ന്‍റ്​ മാ​റ്റു​ന്ന നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ റോ​ഡി​നാ​യി വി​ട്ടു​ന​ൽ​കു​ന്ന ഭൂ​മി​ക്ക് വ​ൻ വി​ല ല​ഭി​ക്കു​ക​യും ബാ​ക്കി വ​രു​ന്ന ഭൂ​മി​ക്ക് വി​ല ഉ​യ​രു​മെ​ന്ന​തു​മാ​ണ് വ​ൻ​കി​ട​ക്കാ​രാ​യ ഭൂ​വു​ട​മ​ക​ൾ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ദേ​ശീ​യ പാ​ത​യു​ടെ അ​ലൈ​മെ​ന്‍റ്​ മാ​റ്റാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കാ​ൻ കാ​ര​ണം.

അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത 185 ആ​രം​ഭി​ക്കു​ന്ന​ത് അ​ടി​മാ​ലി​യി​ൽ നി​ന്നാ​ണ്. അ​ടി​മാ​ലി ടൗ​ണി​ൽ നി​ന്ന്​ ആ​രം​ഭി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ കു​റേ​ക്കൂ​ടി എ​ളു​പ്പ​ത്തി​ൽ ദേ​ശീ​യ​പാ​ത 85ൽ ​നി​ന്ന് തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ലും അ​ടി​മാ​ലി മി​നി​പ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ദേ​ശീ​യ​പാ​ത ആ​രം​ഭി​ക്കു​ന്ന ഭാ​ഗം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്ന​താ​ണ്.

അ​ടി​മാ​ലി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ഈ ​നീ​ക്കം സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ൽ കേ​ന്ദ്ര റോ​ഡ് ആ​ൻ​ഡ് ഹൈ​വേ വ​കു​പ്പി​ലെ ഒ​രു എ​ൻ​ജി​നീ​യ​റെ സ്വാ​ധീ​നി​ച്ച്​ അ​ടി​മാ​ലി എ​സ്‌.​എ​ൻ.​ഡി.​പി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ൽ നി​ന്ന്​ റോ​ഡി​ന്റെ ആ​രം​ഭം കു​റി​ക്കു​ന്ന​തി​നാ​യി സ​ർ​വേ സ്കെ​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത്.

ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്സ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് തി​ര​ക്ക് മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​തു​കൂ​ടാ​തെ എ​സ്‌.​എ​ൻ.​ഡി.​പി ബി ​എ​ഡ് കോ​ള​ജും ഹൈ​സ്കൂ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള​തി​നാ​ൽ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളി​ൽ പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

മാ​ത്ര​വു​മ​ല്ല ര​ണ്ടു ദേ​ശീ​യ​പാ​ത​ക​ൾ ഡ്രൈ​വ​ർ​മാ​ർ​ക്ക് ദൂ​ര​ക്കാ​ഴ്ച ല​ഭി​ക്കാ​ത്ത കൊ​ടും​വ​ള​വി​ൽ നി​ന്ന് ര​ണ്ടാ​യി പി​രി​യു​ന്ന​ത് വ​ലി​യ തോ​തി​ൽ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തും. ദേ​ശീ​യ​പാ​ത 185ന് ​ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് 350 കോ​ടി വ​ക​യി​രു​ത്തി​യ​താ​യാ​ണ്​ അ​റി​യു​ന്ന​ത്. ഇ​ങ്ങ​നെ അ​ശാ​സ്ത്രീ​യ​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​തി​ന് പി​ന്നി​ൽ വ​ലി​യ സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. എ​ത്ര​യും വേ​ഗം ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പും ഇ​ട​പെ​ട്ട് സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ശ​രി​യാ​യ രീ​തി​യി​ൽ ദേ​ശീ​യ​പാ​ത 185ന്റെ ​ആ​രം​ഭം മു​മ്പ് നി​ശ്ച​യി​ച്ച പോ​ലെ മി​നി​പ്പ​ടി​യി​ൽ നി​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayChangeAlignment
News Summary - Change in alignment of National Highway
Next Story