സ്റ്റേജ് കലാകാരന്മാര്ക്ക് വീണ്ടും വറുതിക്കാലം
text_fieldsഅടിമാലി: കോവിഡ്കാലത്തിന്റെ ആരംഭഘട്ടം മുതല്‍ പ്രതിസന്ധി അനുഭവിക്കുന്നവരാണ് സ്റ്റേജ് കലാകാരന്മാർ. പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം നിയന്ത്രണം വന്നതോടെ കോവിഡിന്റെ ആദ്യ രണ്ട് ഘട്ടത്തിലും ഇവര്‍ വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു.
രണ്ടാം ലോക്ഡൗണിന് ശേഷം കാര്യങ്ങള്‍ പഴയ പടിയിലേക്കെത്തിയിരുന്നില്ലെങ്കിലും വല്ലവിധേനയും ജീവിതം കരുപ്പിടിപ്പിച്ചുവരുകെയാണ് വീണ്ടും കോവിഡ് ആശങ്ക വര്‍ധിച്ചതും ആഘോഷങ്ങള്‍ക്കും ഇതര പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതും.
ഡിസംബര്‍ മുതലുള്ള മാസങ്ങളാണ് ഈ മേഖലയില്‍ പൊതുവെ വരുമാനം ലഭിക്കുന്ന കാലയളവ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചാല്‍ കഴിഞ്ഞ രണ്ട് സീസണില്‍ ഉണ്ടായ വറുതി വീണ്ടും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
ഉത്സവങ്ങളും പെരുന്നാളുകളുമായി ബന്ധപ്പെട്ട രാത്രികാല ആഘോഷങ്ങള്‍ പല സ്റ്റേജ് കലാകാരന്മാരുടെയും പ്രധാന ജീവനോപാധിയാണ്. കോവിഡ് വ്യാപനഘട്ടത്തോടെ രാത്രികാല ആഘോഷങ്ങള്‍ മുടങ്ങി. ഗായകര്‍ക്കും നൃത്തസംഘങ്ങള്ക്കും പുറമെ നാടക, മിമിക്രി കലാകാരന്മാര്, ചെണ്ടകൊട്ട് കലാകാരന്മാര് തുടങ്ങി വലിയൊരു വിഭാഗം കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.