കൃഷി നശിപ്പിച്ചും പറിച്ചെറിഞ്ഞും കാട്ടാനക്കൂട്ടം
text_fieldsഅടിമാലി: ഹൈറേഞ്ചിൽ കാട്ടാന ശല്യം രൂക്ഷമായി. കൃഷി നശിപ്പിച്ചും പറിച്ചെറിഞ്ഞും കാട്ടാനക്കൂട്ടം ജനവാസ മേഖലകളിൽ തുടരുകയാണ്. അടിമാലി പഞ്ചായത്തിലെ കമ്പിലൈൻ, പഴമ്പിള്ളിച്ചാൽ മേഖലയിലാണ് ശനിയാഴ്ച രാവിലെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. ഏലത്തോട്ടത്തിൽ കയറിയ ഇവ ഏലച്ചെടികൾ ചവിട്ടിയും പറിച്ചും വലിയ നാശമാണ് ഉണ്ടാക്കിയത്. പറിച്ചെടുത്ത ചെടികൾ റോഡിലേക്കാണ് വലിച്ചെറിഞ്ഞത്. തെങ്ങുകളും നശിപ്പിച്ചു.
പഞ്ചായത്തിലെ കുളമാംകുഴി, കാഞ്ഞിരവേലി, ഇഞ്ചത്തൊട്ടി എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. ഒരാഴ്ചയായി പൂപ്പാറ കോരമ്പാറയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകൾ ശനിയാഴ്ചയും ജനവാസ മേഖലയിൽതന്നെ നിൽക്കുകയാണ്. ഇവയെ വനത്തിലേക്ക് തുരത്തുന്നതിനോ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുന്നതിനോ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല. ഇതോടെ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.