ഒരു മാസത്തെ ശമ്പളവിഹിതം യൂനിയന്‍ നല്കാന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ 'ഉത്തരവ്', പിടിച്ചത് 70ഓളം ജീവനക്കാരില്‍നിന്ന് 8,14,494 രൂപ
text_fieldsഅടിമാലി: കെ.എസ്.ഇ.ബി ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളത്തിലെ ഒരുമാസത്തെ വിഹിതം സി.െഎ.ടി.യു യൂനിയന്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ ഉത്തരവ്. ആഗസ്റ്റ് 13ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഈ മാസം 16ന് തുക പിടിക്കുകയും ചെയ്തു. ജീവനക്കാരില്‍നിന്ന് സമ്മതപത്രം വാങ്ങിയശേഷമാണ് തുക പിടിച്ചത്.
ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ ഉത്തരവ് കെ.എസ്.ഇ.ബി കല്ലാര്‍കുട്ടി ജനറേഷന് എക്സി. എന്‍ജിനീയറാണ് നടപ്പാക്കിയത്. പിടിച്ച തുക സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കല്ലാര്‍കുട്ടി കെ.എസ്.ഇ.ബി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് നിർദേശം.
സി.ഐ.ടി.യു വര്‍ക്കേഴ്സ് അസോസിയേഷന് പ്രവര്‍ത്തന ഫണ്ടിലേക്കെന്ന നിലയിലാണ് ജീവനക്കാരുടെ വര്‍ധിപ്പിച്ച തുക പിടിച്ചത്. 70ഓളം ജീവനക്കാരില്നിന്നായി ഇത്തരത്തില്‍ 8,14,494 രൂപയാണ് പിടിച്ചത്. 3700 മുതല്‍ 18,000 രൂപവരെ കൊടുക്കേണ്ടിവന്ന ജീവനക്കാരുമുണ്ട്.
അടുത്തിടെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് സി.ഐ.ടി.യു യൂനിയെൻറ ഇടപെടല്‍ മൂലമാണെന്നും ഇത്തരം പ്രവര്‍ത്തനം ഭാവിയിലും നടത്താന്‍ പ്രവര്‍ത്തനഫണ്ട് അനിവാര്യമാണെന്നും പറഞ്ഞാണ് വർധന വരുന്ന ഒരുമാസത്തെ വിഹിതം പൂര്‍ണമായി യൂനിയന്‍ പിടിച്ച് നല്കാന് ചീഫ് എന്‍ജിനീയര്‍ ഉത്തരവിട്ടത്. ഇത് ജീവനക്കാരില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്ഥലം മാറ്റവും കള്ളക്കേസുകളും ഭയന്ന് ജീവനക്കാര്‍ ഈ തുക നല്‍കാനും തയാറായി. കല്ലാര്‍കുട്ടി ജനറേഷന് സര്‍ക്കിളിലെ ജീവനക്കാരില്‍നിന്ന് മാത്രമാണ് തുക പിടിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.