നിരീക്ഷണം ശക്തമാക്കിയിട്ടും കഞ്ചാവ് മാഫിയ തഴയ്ക്കുന്നു
text_fieldsഅടിമാലി: പൊലീസ്, എക്സൈസ് പരിശോധനകള്‍ക്കിടയിലും ജില്ലയില്‍ കഞ്ചാവു മാഫിയ ശക്തം. മദ്യലോബികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് എത്തിച്ച് നല്കുന്ന സംഘങ്ങളാണ് വിലസുന്നത്.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും ലഹരിവസ്തുക്കളും വില്ക്കുന്നവര് ദിവസവും പിടിയിലാകുന്നുണ്ടെങ്കിലും ഇവരെ പൂർണമായി തളക്കാൻ പൊലീസിനോ എക്സൈസ് വകുപ്പിനോ കഴിയുന്നില്ല. ബൈക്കുകളിലും കാറുകളിലും സര്‍വിസ് ബസുകളിലും മറ്റുമായി തമിഴ്നാട്ടില്‍നിന്നാണ് ഇവ പ്രധാനമായി ഹൈറേഞ്ചില്‍ എത്തുന്നത്. അന്തര്‍ സംസ്ഥാന-ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരായി കഞ്ചാവ് കടത്തുന്ന ചില സംഘങ്ങളും നിരീക്ഷണത്തിലാണ്.
കള്ളിെൻറ ലഹരി വർധിപ്പിക്കാന്‍ കഞ്ചാവ് കലര്‍ത്തി വിൽക്കുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ചാരായവും ചാരായത്തില്‍ കളര്‍ ചേര്‍ത്ത വിദേശ മദ്യവുമാണ് വിതരണം ചെയ്തിരുന്നത്. ഇത് പിടിക്കപ്പെടാന്‍ സാഹചര്യം കൂടുതലാണെന്ന തിരിച്ചറിവാണ് കഞ്ചാവിലേക്ക് തിരിയാന്‍ കാരണം. അടുത്തിടെ രണ്ട് സംഭവങ്ങളിലായി 200 കിലോയോളം ഹാന്‍സും പിടികൂടിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്കും കൊണ്ടുവന്ന ഹാന്‍സാണ് പിടികൂടിയതെങ്കിലും ഇവ എവിടെനിന്ന് കൊണ്ടുവരുന്നുവെന്ന് കണ്ടെത്താതെ പിടിയിലായവരെ മാത്രം പ്രതികളാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.