കനത്ത മഴയിൽ പെരിയാറ്റിലൂടെ കാട്ടാന ഒഴുകി
text_fieldsഅടിമാലി: കാട്ടാനയെ പെരിയാറ്റിലൂടെ ഒഴുകിപ്പോകുന്നതായി കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 5.30ന് നേര്യമംഗലം പാലത്തിൽ നിന്നവരാണ് ആന ഒഴുക്കിൽ പെട്ടത് കണ്ടത്.
ഉടൻ വിവരം നേര്യമംഗലം റേഞ്ച് ഓഫിസറെ അറിയിച്ചു. റേഞ്ച് ഓഫിസർ അരുൺ കെ. നായരുടെ നേതൃത്വത്തിൽ വനപാലകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കാണാതായി.
തട്ടേക്കാട് വഴി ഭൂതത്താൻ കെട്ടിലേക്ക് ഒഴുകി േപാകാനാണ് സാധ്യതയെന്ന് വനപാലകർ പറഞ്ഞു. ലോവർ പെരിയാർ വനമേഖലയിൽ െചരിഞ്ഞ ആനക്കുട്ടിയാകാം ഇതെന്ന് വനപാലകർ പറഞ്ഞു.
മേഖലയിലെ റിസർവ് വനമേഖലയിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.