അടിമാലി താലൂക്കാശുപത്രിയിൽ എല്ലാമുണ്ട്; പക്ഷെ ഒന്നും പ്രവർത്തിക്കുന്നില്ല
text_fieldsഅടിമാലി: ഹെെടക് ആശുപത്രിയാക്കാൻ എല്ലാ വിധ സൗകര്യങ്ങളും ഉണ്ടെങ്കിലും അധികാരികളുടെ അനാസ്ഥ അടിമാലി താലൂക്കാശുപത്രിക്ക് തിരിച്ചടിയാകുന്നു. ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂനിറ്റ്, ഓക്സിജൻ പ്ലാന്റ്, അൾട്രാ സൗണ്ട് സ്കാനിങ് തുടങ്ങിയ സൗകര്യങ്ങൾ അടിമാലി താലൂക്കാശുപത്രിയിലുണ്ട്. എന്നാൽ, ഇവെയാന്നും പ്രവർത്തിക്കുന്നില്ല.
മുൻ എം.എൽ.എ എസ്.രാജേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപേയാഗിച്ചാണ് ആശുപത്രിയിൽ ആധുനിക ഡയാലിസിസ് യൂനിറ്റ് നിർമാണം പൂർത്തിയാക്കിയത്. 10 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടെ സ്ഥാപിച്ചു. എന്നാൽ, ഫയർ ആൻഡ് സേഫ്റ്റി എൻ.ഒ.സി ലഭിച്ചില്ല. ഇേതാടെ പ്രവർത്തനം തുടങ്ങാൻ സാധിച്ചില്ല. കോവിഡ് പടർന്ന് പിടിച്ച 2020ൽ ഇതിൽ അഞ്ച് മെഷീനുകൾ ഡി.എം.ഒ യുടെ നിർദേശപ്രകാരം ഇടുക്കിയിലേക്ക് െകാണ്ടുേപായി. പിന്നീട് ഇവ തിരിച്ച് വന്നില്ല.
േകാവിഡ് രൂക്ഷമായ കാലത്ത് ത്രിതല പഞ്ചായത്തുകൾ മുൻകൈ എടുത്താണ് ഇവിടെ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. നിർമാണം പൂർത്തിയാക്കി രണ്ട് വർഷം കഴിഞ്ഞിട്ടും ആർക്കും ഉപയോഗപ്പെട്ടില്ല. ടെക്നീഷ്യൻ ഇല്ലാത്തതാണ് കാരണം. പ്രതിദിനം ആയിരങ്ങൾ മുടക്കിയാണ് ഇേപ്പാഴും ഓക്സിജൻ പുറമേനിന്ന് വാങ്ങുന്നത്. അതു േപാലെ ബ്ലഡ് ബാങ്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതും ജീവനക്കാരെ നിയമിച്ച് പ്രവർത്തിപ്പിക്കുന്നില്ല. രണ്ട് അൾട്രാ സൗണ്ട് സ്കാനിങ് മെഷീനുകളും മറ്റ് സൗകര്യങ്ങളും ഉണ്ട് . എന്നാൽ, റേഡിേയാളജിസ്റ്റില്ലാത്തതിനാൽ ഇതിന്റെ ഗുണവും േരാഗികൾക്കില്ല. സ്കാനിങ് മെഷീൻ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.
ഹൈറേഞ്ചിലെ പ്രധാന ആശുപത്രികളിലൊന്നായ അടിമാലി താലൂക്കാശുപത്രിയെ ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ആശ്രയിക്കുന്നത്. ഒരു അസി.സർജന്റെ ഒഴിവുണ്ട്. ഹൃദ്രോഗ വിദഗ്ധനെയും ഫിസിഷ്യൻമാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമായി. വൈകീട്ട് വരെ ഒ.പി. വേണമെന്ന ആവശ്യവും ശക്തമാണ്. പ്രതിരോധ മരുന്നില്ല.
മേഖലയിലെ പല സർക്കാർ ആശുപത്രികളിലും പേ വിഷബാധ ചികിത്സക്കുള്ള മരുന്നില്ല. മലയോര മേഖലയിൽ ദിവസവും ഒട്ടേറെ ആളുകളാണ് നായ, പൂച്ച, കുരങ്ങ് തുടങ്ങിയവയുടെ കടിയേറ്റ് കുത്തിവെപ്പിനായി ആശുപത്രികളിൽ എത്തുന്നത്. അടുത്തകാലത്തായി ആരോഗ്യ വകുപ്പിൽനിന്ന് പ്രതിരോധ മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. അതിനാൽ ആശുപത്രി മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ അളവിൽ മിക്കപ്പോഴും മരുന്ന് വാങ്ങി സൂക്ഷിക്കാറുണ്ട്. പത്തോളം പേർ ഒരുമിച്ചെത്തിയാൽ മരുന്നു തീരും എന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.