തൊണ്ടിമുതലുകൾ സൂക്ഷിക്കാൻ പാടുപെട്ട് എക്സൈസ്
text_fieldsഅടിമാലി: തൊണ്ടിയായി പിടിച്ചെടുത്ത വാഹനങ്ങളും ഇതരവസ്തുക്കളും തുരുമ്പെടുത്ത് നശിക്കുന്നു. ലേലം ചെയ്തോ ആക്രിവ്യാപാരികൾക്ക് സൗജന്യമായോ നൽകി ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പാത്രങ്ങൾ മുതൽ വാഹനങ്ങൾ വരെ ഏതൊക്കെ ഉൽപന്നങ്ങളാണ് തൊണ്ടികളെന്ന് കാണണമെങ്കിൽ എക്സൈസ് റേഞ്ച് ഓഫിസുകളിൽ എത്തണം. കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളും പാത്രങ്ങളും ലേലം ചെയ്തോ അല്ലാതെയോ വിൽക്കാനും നടപടിയില്ല.
ഇതോടെ ഓഫിസിലും വരാന്തയിലും കൂട്ടിയിടുകയല്ലാതെ രക്ഷയില്ല. ഇതിൽ കുറവ് വന്നാൽ ജോലിയും നഷ്ടപ്പെടുമെന്നതിനാൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. ജില്ലയിലെ എക്സൈസ് ഓഫിസുകളിലായി ഒട്ടേറെ വാഹനങ്ങളും ഇതര സാമഗ്രികളും പിടികൂടിയിരുന്നു.
അവയിൽ കുറെയൊക്കെ പിഴയടച്ച് ഉടമകൾ തിരികെയെടുത്തിരുന്നു. എന്നാൽ, ഒരു പതിറ്റാണ്ട് മുമ്പ് വരെയുള്ളവ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഓട്ടോറിക്ഷ, ബൈക്ക്, ടിപ്പർ ലോറി, കാർ തുടങ്ങിയ വാഹനങ്ങളും വലിയ കന്നാസുകൾ മുതൽ ഗ്യാസ് കുറ്റികൾ, അടുപ്പുകൾ, പാത്രങ്ങൾ തുടങ്ങി മൊട്ടുസൂചികൾ വരെ തൊണ്ടിമുതലുകൾ സംരക്ഷിക്കണം. കാടും പടലും മൂടി നശിക്കുന്നവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.