കാലാവധി കഴിഞ്ഞ് വാഹനങ്ങൾ; നിരത്തിലിറങ്ങാനാകാതെ വാഹനവകുപ്പ്
text_fieldsഅടിമാലി: ദേവികുളം സബ് ആര്.ടി.ഓഫിസ് വാഹനത്തിന്റെ കാലാവധി അവസാനിച്ചു. ഇതോടെ ജില്ലയില്‍ ഔദ്യോഗിക വാഹനമില്ലാത്ത സബ് ആര്.ടി.ഓഫിസുകളുടെ എണ്ണം നാലായി. തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ വാഹനങ്ങള്‍ കാലാവധി അവസാനിച്ചതോടെ കട്ടപ്പുറത്തായി. ഇതിന് പുറമെയാണ് ദേവികുളം സബ് ആര്.ടി.ഓഫിസ് വാഹനത്തിന്റെ കാലാവധി തിങ്കളാഴ്ച് അവസാനിച്ചത്. 15 വര്‍ഷം പഴക്കം ഉള്ളതിനാലാണ് തിങ്കളാഴ്ച് മുതല്‍ അടിമാലിയിലെ വാഹനം കട്ടപ്പുറത്തായത്.
ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്ത് എത്താനുമൊന്നും വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ജില്ല ആര്.ടി ഓഫീസിന് കീഴില്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, അടിമാലി എന്നിവിടങ്ങളിലായി നാല് സബ് ആര്‍ടി ഓഫിസുകളാണുള്ളത്. ഇതില്‍ തൊടുപുഴ ഓഫിസിലെ വാഹനം കഴിഞ്ഞ ഒക്ടോബറില്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞിരുന്നു. ഉടുമ്പന്‍ചോല, പീരുമേട് ഓഫിസുകളിലെ വാഹനം രണ്ട് ആഴ്ച മുമ്പ് കണ്ടം ചെയ്തു.
പകരം വാഹനം അനുവദിക്കാതെ വന്നതോടെ ഈ ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഇതിന് പിന്നാലെയാണ് ദേവികുളം സബ് ആര്.ടി.ഓഫിസിലെ വാഹനത്തിന്റെയും രജിസ്ട്രേഷന് കാലാവധി തിങ്കളാഴ്ച് അവസാനിച്ചത്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണമായത്. നിലവില്‍ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന് മാത്രമാണ് ഇലക്ട്രിക് കാര്‍ ഉള്ളത്. ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.