പ്രതീഷ്കുമാർ കളത്തിൽ; കളി നിയന്ത്രിക്കാനല്ല; വോട്ട് അഭ്യർഥിക്കാൻ
text_fieldsഅടിമാലി: പന്തുതട്ടിയും നിയന്ത്രിച്ചും ഗ്രൗണ്ടുകളിൽ ഓടിനടക്കുന്ന പ്രതീഷ് കുമാർ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിക്കളിക്കുകയാണ്. പള്ളിവാസൽ പഞ്ചായത്തിലെ ചിത്തിരപുരം വാർഡിലാണ് ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി കൂടിയായ വി.ജി. പ്രതീഷ്കുമാർ മത്സരിക്കുന്നത്. ഫുട്ബാൾ ഗ്രൗണ്ടുകളിൽ അറിയപ്പെടുന്ന റഫറിയാണ് പ്രജീഷ്. 2001ൽ കേരള ഫുട്ബാൾ അസോസിയേഷൻ ക്ലാസ്3 റഫറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രതീഷ് 2009ൽ ദേശീയ റഫറി പാനലിലെത്തി. സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, അണ്ടർ21 ഐ ലീഗ്, ദേശീയ ജൂനിയർ, സബ് ജൂനിയർ യൂത്ത് ചാമ്പ്യൻഷിപ് തുടങ്ങിയവ നിയന്ത്രിച്ചു.
പ്രദേശികമായി നൂറിലേറെ മത്സരങ്ങളിൽ റഫറിയായിരുന്നു. യു.ഡി.എഫ് സ്വതന്ത്രൻ അരുൺ പോളാണ് എതിരാളി. തികഞ്ഞ വിജയപ്രതീക്ഷയിലാണ് പ്രതീഷ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.