പൊളിച്ചുകളയുക അല്ലെങ്കിൽ പുനർനിർമിക്കുക; വനം വകുപ്പ് സാംസ്കാരിക നിലയം കാടുകയറി നശിക്കുന്നു
text_fieldsഅടിമാലി: പത്താംമൈൽ ഇരുപത് സെന്റ് കോളനിയിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വനം വകുപ്പ് നിർമിച്ച സാംസ്കാരിക നിലയം കാടുകയറി നശിക്കുന്നു. അധികൃതരുടെ അനാസ്ഥയും ജനങ്ങളുടെ താല്പര്യമില്ലായമയുമാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഈ സ്ഥാപനത്തിന് തിരിച്ചടി.
രണ്ട് പതിറ്റാണ്ട് മുമ്പാണ് സോഷ്യൽ ഫോറസ്റ്ററി ഫണ്ട് ഉപയോഗിച്ച് സാംസ്കാരിക നിലയം സ്ഥാപിച്ചത്. വാതിലുകളും ജനലുകളും മേൽക്കൂരയും ചിതലരിച്ചും പഴകിയും ദ്രവിച്ച് നശിച്ചു. വെള്ളം ഒലിച്ചിറങ്ങി തറ ഇളകി കുണ്ടും കുഴിയുമായി.
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടവും പരിസരവും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണിപ്പോൾ.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഓഫിസിന്, ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയോ പുനർനിർമിച്ചോ പ്രയോജനപ്പെടുത്തണമെന്ന് നേരത്തേ മുതൽ ആവശ്യവും ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. രാത്രി ലഹരി ചൂതാട്ട മാഫിയ ഈ കെട്ടിടം താവളമായി ഉപയോഗിക്കുന്നു. ഇതോടെ ഭയത്തോടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഈ സ്ഥാപനത്തിന് സമീപത്തോടെ സഞ്ചരിക്കുന്നത്. എത്രയും വേഗം ഈ കെട്ടിടം ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.