കാട്ടുതേൻ വിപണന പദ്ധതിയുമായി വനം വകുപ്പ്
text_fieldsഅടിമാലി: കാട്ടുതേന്‍ സംസ്കരണ വിപണന പദ്ധതിയുമായി വനംവകുപ്പ്. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കീഴിലെ 22 ആദിവാസിക്കുടികളിൽ നിന്നാണ് കാട്ടുതേന്‍ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്താൻ വനം വകുപ്പ് തയാറെടുക്കുന്നത്. കുറത്തിക്കുടി ആദിവാസി വനസംരക്ഷണ സമിതിയുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍. ആദിവാസി ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കീഴില്‍ തേന്‍ സംഭരണ സംസ്കരണ യൂനിറ്റ് ഇതിനായി തുടങ്ങും.
ആദിവാസിക്കുടികള്‍ കേന്ദ്രീകരിച്ച് സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ച് കാട്ടുതേന്‍ സംഭരിക്കും. തുടര്‍ന്ന് സംസ്കരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ വിവിധ അളവുകളില്‍ വിപണനം നടത്തും. മൂന്നാര്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് സൊസൈറ്റി മുഖാന്തരം സംസ്ഥാനത്തൊട്ടാകെ എക്കോ ഷോപ്പുകള്‍ വഴി വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ് പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.