ഹോട്ടൽ ഉടമകൾ ജാഗ്രതൈ; നിങ്ങളെ കബളിപ്പിക്കാന്‍ വ്യാജ പട്ടാളക്കാര്‍ ഇറങ്ങിയിട്ടുണ്ട്
text_fieldsഅടിമാലി: ഹോട്ടലുടമകളെ കൊളളയടിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം. പട്ടാളക്കാരായും കേന്ദ്ര സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരായും ഫോണില്‍ ബന്ധപ്പെടുന്ന തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകളായവരില്‍ ഏറെയും മൂന്നാര്‍, അടിമാലി മേഖലയില്‍ ഹോട്ടല്‍ നടത്തുന്നവരാണ്.
വന്‍കിട ഹോട്ടല്‍ ഉടമകള്‍ ഇന്‍റര്‍നെറ്റ് പരസ്യങ്ങളില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹോട്ടലുടമയെ വിളിക്കുന്ന തട്ടിപ്പുകാര്‍ ആദ്യം 10ഉം അതിലധികവും വരുന്ന പാര്‍സല്‍ ആവശ്യപ്പെടും. ട്രെയ്‌നിങ്ങിന്‍റെ ഭാഗമായി എത്തിയവര്‍ക്കുളളതാണ് ഭക്ഷണമെന്ന് പറഞ്ഞാണ് ഓര്‍ഡര്‍ ചെയ്യുന്നത്.
ഭക്ഷണം പാക്ക് ചെയ്ത് വെക്കാനും ഹോട്ടലുടമകള്‍ നിര്‍ദേശിക്കുന്ന സമയത്ത് ആളെത്തി വാങ്ങുമെന്നും അറിയിക്കും. പാഴ്സല്‍ എടുക്കാന്‍ എത്തുന്നതിന് മുമ്പ് പണം നല്‍കാന്‍ അക്കൗണ്ട് നമ്പറും ബാങ്ക് ബ്രാഞ്ചിന്‍റെ ഐ.എഫ്.എസ്.സി കോഡും നല്‍കണം. ഇവിടെ തുടങ്ങും തട്ടിപ്പുകാരുടെ തനിനിറം.
ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയാല്‍ അക്കൗണ്ടിലെ പണം തട്ടിയെടുക്കുകയാണ് ഈ സംഘത്തിന്‍റെ തട്ടിപ്പ് രീതി. ഗൂഗില്‍ പേ ചെയ്യണമെന്ന് പറയുന്നവരോട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഗൂഗില്‍ പേ ചെയ്യാറില്ലെന്നും മറുപടി നല്‍കും. ഒരു സ്ഥാപനത്തിലേക്ക് സ്ത്രീകളും ഒന്നിലധികം പേരും വിളിക്കുേമ്പാള്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ വിശ്വസിക്കുകയും ചെയ്യും.
മൂന്നാര്‍ രണ്ടാംമലില്‍ ഹോട്ടല്‍ നടത്തുന്ന സുധീര്‍ പരാതിയുമായി അധികൃതരെ സമീപിച്ചപ്പോഴാണ് ഈ തട്ടിപ്പ് രീതിയെ കുറിച്ച് പുറത്തറിയുന്നത്. നാളുകളായി ടൂറിസം മേഖലയില്‍ ഹോട്ടലുകളെ ഇരയാക്കി ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പട്ടാളക്കാര്‍ ആണ് എന്ന വ്യാജേന ഹിന്ദിയില്‍ സംസാരിക്കുന്ന വന്‍ സംഘം തന്നെ ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കൂമ്പാന്‍പാറ, രണ്ടാം മൈല്‍, മൂന്നാര്‍, ആനച്ചാല്‍ എന്നിവിടങ്ങളിലായി വന്‍ തട്ടിപ്പാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.