ഗോവിന്ദിന് ജീവിതത്തിലേക്ക് തിരിച്ചുവരണം; വേണം നമ്മുടെ കൈത്താങ്ങ്
text_fieldsഅടിമാലി: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കോളജ് വിദ്യാർഥിയായ ഗോവിന്ദ് സുമനസ്സുകളുടെ കനിവ് തേടുന്നു. മൂന്നാര്‍ ഗവ. കോളജിലെ ഒന്നാംവര്‍ഷ വിദ്യാർഥി ആനച്ചാല്‍ ഓഡിറ്റ് വലിയപുതുശ്ശേരി വീട്ടില്‍ ഗോവിന്ദ് (17) ആണ് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കാരുണ്യം കാത്തുകഴിയുന്നത്. ജയകുമാറിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഉഷകുമാരിയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ഗോവിന്ദ്. വിട്ടുമാറാത്ത പനിമൂലം നിരവധി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മജ്ജയില്‍ അർബുദം ആണെന്ന് തിരിച്ചറിഞ്ഞത്.
മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ ഗോവിന്ദിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. ഇതിനായി മൂത്ത സഹോദരി ഗോപിക മജ്ജ നല്കാൻ തീരുമാനിച്ചു. എന്നാല്‍, ശസ്ത്രക്രിയക്ക് 20 ലക്ഷത്തിലേറെ രൂപ വേണം. നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. നാട്ടുകാര്‍ ഒത്തുചേർന്ന് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.വി. ശശി ചെയർമാനും പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്കുമാര്‍ കണ്‍വീനറുമായി ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാംവാരത്തോടെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഫെഡറല്‍ ബാങ്ക് ആനച്ചാൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 11800100204585. ഐ.എഫ്.എസ്.സി FDRL 0001180. ഗൂഗ്ൾ പേ 9846350940.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.