മഴ: അടിമാലിയിൽ വൈദ്യുതി വകുപ്പിന് 1.30 കോടി നഷ്ടം
text_fieldsഅടിമാലി: കാലവർഷത്തിൽ ഈ വർഷം ഇതുവരെ വൈദ്യുതി വകുപ്പിനു അടിമാലി ഡിവിഷനിൽ നഷ്ടം 1.30 കോടി രൂപ. ചിത്തിരപുരം, രാജകുമാരി മേജർ സെക്ഷനുകളിലാണ് കൂടുതൽ നഷ്ടം. 172 എച്ച്. പി പോസ്റ്റുകളും 550 എൽ.ടി പോസ്റ്റുകളും നശിച്ചു. എൽ.ടി ലൈൻ 1400 ഇടത്തും എച്ച്. ടി ലൈൻ 201 ഇടങ്ങളിലും പൊട്ടി . 185 എച്ച്.പി പോസ്റ്റുകളും 445 എൽ.ടി പോസ്റ്റുകളും അപകടാവസ്ഥയിൽ ചരിഞ്ഞ് നിൽക്കുന്നു. കനത്ത മഴയും കാറ്റും മൂലം വൈദ്യുത ലൈനിന് തകരാറുകള്‍ സംഭവിക്കുന്നത് പതിവായതോടെ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കെ.എസ്.ഇ.ബിയിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍. മേഖലയിൽ നല്ലൊരു ഭാഗം വനത്തിലോ വനാതിര്‍ത്തിയിലോ ആണ്. ഇത് തകരാറ് ഉണ്ടായാൽ വൈദ്യുതി പുനസ്ഥാപിക്കാൻ കാലതാമസം ഉണ്ടാക്കും. മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഈ കാലവർഷത്തിൽ അഞ്ചു മുതൽ ഏഴു ദിവസം വരെ തുടർച്ചയായി വൈദ്യുതി മുടങ്ങി. ഇവിടത്തെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ജോലിക്കിടെ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ഫീഡറിന്റെ കീഴില്‍ ഏകദേശം പതിനായിരം കണക്ഷന് ഉണ്ടാവും. മരം വീണു ലൈന്‍ പൊട്ടിയാല്‍ ഈ പ്രദേശത്തേക്കുള്ള മൊത്തം വൈദ്യുതി വിതരണം നിർത്തിവെയ്ക്കേണ്ടിവരും. പണികള്‍ പൂര്‍ത്തിയായ ശേഷമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവൂ. അപ്പോഴായിരിക്കും മറ്റൊരു സ്ഥലത്ത് തകരാർ ഉണ്ടായാൽ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങും. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു കാരണമാക്കുമെന്ന് ജീവനക്കാര്‍ പറയുന്നത്. മഴക്കാലമായതോടെ ഭൂരിപക്ഷം ജീവനക്കാരും രാവിലെ എട്ടുമണിയോടെ ജോലിക്ക് എത്തുന്നുണ്ട്. വൈകിയാലും ആരംഭിച്ച പണി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പലര്‍ക്കും വീട്ടിലേക്ക് പോകാന്‍ സാധിക്കുക. സെക്ഷനുകളിൽ ഒരു ജീപ്പാണുള്ളത്. അതുകൊണ്ട് മിക്ക ജീവനക്കാരും സ്വന്തം ടൂവീലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാണ് മിക്കപ്പോഴും ഫീല്‍ഡില്‍ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.